kerala News

സർക്കാരിൽ നിന്ന് പിന്തുണ ലഭിച്ചില്ല; മുകേഷടക്കമുള്ള നടന്മാരെതിരെയുള്ള പീഡന പരാതി പിൻ വലിച്ച് നടി

  • 22nd November 2024
  • 0 Comments

നടന്മാർക്കെതിരെ ഉന്നയിച്ച പരാതികളിൽ നിന്ന് പിൻമാറുന്നുവെന്ന് നടി. മുകേഷ് അടക്കം നടൻമാർക്കെതിരായ പരാതികൾ പിൻവലിക്കുകയാണെന്ന് പരാതിക്കാരിയായ നടി പറഞ്ഞു. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇമെയിൽ അയക്കുമെന്നും നടി പറഞ്ഞു. തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും ഇവ‍ർ ആരോപിക്കുന്നു. മാധ്യമങ്ങളിൽ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നും നടി പറഞ്ഞു. നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, […]

Kerala National News

മഹാഭാരതം സീരിയലിലെ ശകുനി വേഷത്തിലൂടെ പ്രശസ്തനായ നടൻ ഗൂഫി പെയിന്റൾ അന്തരിച്ചു

മുംബൈ∙ മഹാഭാരതം സീരിയലിലെ ശകുനി വേഷത്തിലൂടെ പ്രശസ്തനായ നടൻ ഗൂഫി പെയിന്റൽ (79) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു ഗൂഫിയുടെ അന്ത്യമെന്ന് ബന്ധുവായ ഹിതൻ പെയിന്റൽ അറിയിച്ചു. ‘നിർഭാഗ്യവശാൽ അദ്ദേഹം നമ്മെ വിട്ടുപോയി. ആശുപത്രിയിൽ വച്ച് രാവിലെ 9നാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. ഹൃദയസംബന്ധമായ പ്രശ്നമാണ് മരണ കാരണം. ഉറക്കത്തിലാണ് അദ്ദേഹം മരണത്തെ പുൽകിയത്’– ഹിതൻ വിശദീകരിച്ചു. 1980കളിലെ ഹിന്ദി സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു ഗൂഫി പെയിന്റൽ. സുഹാഗ്, ദിൽലാഗി തുടങ്ങിയ സിനിമകളിലും […]

Entertainment

ഗുരുവായൂർ നടയിൽ വച്ച് വീണ്ടും വിവാഹിതയായി നടി അപൂർവ്വ

മേയ് ആറിനായിരുന്നു നടി അപൂര്‍വ്വ ബോസും സുഹൃത്ത് ധിമന്‍ തലപത്രയും നിയമപരമായി വിവാഹിതയായത്. ഇപ്പോഴിതാ, അമ്മയുടെ ആഗ്രഹപ്രകാരം ഗുരുവായൂർ നടയിൽ വച്ച് വീണ്ടും വിവാഹിതരായിരിക്കുകയാണ് അപൂർവ്വയും ധിമനും. അപൂർവ്വ തന്നെയാണ് വിവാഹാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അപൂർവ്വ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍, പൈസ പൈസ, പകിട, ഹേയ് ജൂഡ് തുടങ്ങിയ ചിത്രങ്ങളിലും അപൂർവ വേഷമിട്ടിരുന്നു.ഏറെ നാളായി അപൂർവ്വയുടെ അടുത്ത […]

Entertainment

മാതൃദിനത്തില്‍ അമ്മയായി നടി അഭിരാമി

മാതൃദിനത്തില്‍ അമ്മയായതിന്റെ സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി അഭിരാമി. പെണ്‍കുഞ്ഞിനെ ദത്തെടുത്ത വിവരം അഭിരാമി തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചിരിക്കുന്നത്. അമ്മയായതില്‍ വളരെ സന്തോഷമുണ്ടെന്നും എല്ലാത്തരത്തിലും ജീവിതത്തില്‍ മാറ്റം കൊണ്ടുവന്ന തീരുമാനമായിരുന്നു ഇതെന്നും അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കല്‍ക്കി എന്നാണ് കുഞ്ഞിന്റെ പേര്. രാഹുലും ഞാനും ‘കല്‍ക്കി’യുടെ മാതാപിതാക്കളായ വിവരം അറിയിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ഞങ്ങളൊരു പെണ്‍കുഞ്ഞിനെ ദത്തെടുത്തത്. എല്ലാത്തരത്തിലും ജീവിതത്തെ മാറ്റിമറിക്കുന്ന തീരുമാനമായിരുന്നു അത്. ഇന്നൊരു അമ്മയായി, മാതൃദിനം ആഘോഷിക്കുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. പുതിയ […]

Kerala News

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടി സുപ്രീം കോടതി

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാനുള്ള സമയം സുപ്രീം കോടതി നീട്ടി. ജൂലൈ 31 നകം വിചാരണ പൂർത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് സുപ്രീം കോടതി നിർദേശം നൽകി. ഓഗസ്റ്റ് നാലിനകം വിചാരണ പുരോഗതി സംബന്ധിച്ച് പുതിയ റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വിചാരണ കോടതി ജഡ്ജിയോട് ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിചാരണയുടെ പുരോഗതിയെക്കുറിച്ചുള്ള വിചാരണ […]

Entertainment

ഇത് ഉയിർത്തെഴുന്നേൽപ്പ്;’ തിരിച്ചുവരവിന്റെ പാതയില്‍ ബാല

  • 24th April 2023
  • 0 Comments

കരള്‍മാറ്റ ശസ്ത്രക്രിയക്ക് ശേഷം തിരിച്ചുവരവിന്റെ പാതയില്‍ നടന്‍ ബാല. സുഖം പ്രാപിച്ച് വരുന്ന ബാലയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോയാണ് ഭാര്യ എലിസബത്ത് പങ്കുവെച്ചിരിക്കുന്നത്. എലിസബത്ത് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുകയാണ്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘നല്ല മനുഷ്യരുടെ ഒപ്പം ദൈവം എന്നും ഉണ്ടാവും’, ‘വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പഴയ ബാലയായി തിരിച്ചെത്തണം’, ‘ഈ പുഞ്ചിരി എന്നും ഇങ്ങനെ നിലനില്‍ക്കട്ടെ’ എന്നിങ്ങനെയാണ് ചില കമന്റുകള്‍. ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്ന് ആയിരുന്നു ബാലയെ എറണാകുളത്തെ […]

Sports

നീന്തൽ മത്സരം , ഇന്ത്യയ്ക്കായ് അഞ്ചു സ്വർണ്ണം; അഭിമാന നേട്ടവുമായി നടൻ ആർ മാധവന്റെ മകൻ വേദാന്ത്

  • 17th April 2023
  • 0 Comments

മകന്റെ നേട്ടത്തിൽ അഭിമാനം കൊള്ളുകയാണ് നടൻ ആർ മാധവൻ. നീന്തൽ മത്സരത്തിൽ ഇന്ത്യയ്ക്കു വേണ്ടി അഞ്ച് സ്വർണ്ണ മെഡൽ സ്വന്തമാക്കിയിരിക്കുകയാണ് മകൻ വേദാന്ത് മാധവൻ. സോഷ്യൽ മീഡിയയിലൂടെ തന്റെ സന്തോഷവും പരിപാടിയിൽ നിന്നുള്ള കുറച്ചധികം ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് താരം. മലേഷ്യൻ ഇൻവിറ്റേഷ്ണൽ ഏജ് ഗ്രൂപ്പ് സ്വീമ്മിങ്ങ് ചാമ്പ്യൻഷിപ്പിലാണ് വേദാന്ത് മത്സരിച്ചത്. സമ്മാനങ്ങൾക്കൊപ്പം ഇന്ത്യൻ പതാകയുമേന്തി ചിത്രങ്ങൾക്കായി പോസ് ചെയ്യുകയാണ് വേദാന്ത്. മാധവന്റെ ഭാര്യ സരിത ബിർജെയെയും ചിത്രങ്ങളിൽ കാണാം. “ദൈവത്തിനെ അനുഗ്രഹവും നിങ്ങളുടെയെല്ലാം പ്രാർത്ഥനയും കാരണം വേദാന്തിന് […]

Kerala

പണത്തിനു വേണ്ടി എന്നെ സ്നേഹിച്ചു, എല്ലാം കവർന്ന അവർ തന്നെ ഉപേക്ഷിച്ചു, നടി സിന്ധു

  • 8th April 2023
  • 0 Comments

കുടുംബപ്രേക്ഷകരുടെ നടി സിന്ധു ജേക്കബ് ഇപ്പോൾ തന്റെ ജീവിതത്തിൽ നടന്ന ദുരവസ്ഥയെ കുറിച്ച് തുറന്നു പറയുകയാണ്. തന്റെ ഒരു പ്രണയ വിവാഹംആയിരുന്നു, സുരേഷ് ആയിരുന്നു തന്റെ ആദ്യ ഭർത്താവ്. നല്ല രീതിയിൽ ആയിരുന്നു തന്റെ ദമ്പത്യം മുനോട്ടു പോയത് . എന്നാൽ അദ്ദേഹത്തിന്റെ അച്ഛനും, അമ്മക്കും ഈ വിവാഹ ബന്ധം ഇഷ്ടമല്ലായിരുന്നു, അതവർ തന്നോട് കാണിക്കുകയും ചെയ്യ്തു. എന്നാൽ ഭർത്താവിന്റെ സ്നേഹം ഉണ്ടല്ലോ എന്ന് കരുതലിൽ ജീവിച്ചു, പിന്നീട് അദ്ദേഹം ഒരു ബിസിനെസ്സ് തുടങ്ങി, അതിനു വേണ്ടി […]

Entertainment

മകളെ ബാലയുടെ അടുത്ത് നിൽക്കാൻ സമ്മതിക്കാതെ കൊണ്ടുപോയത് തെറ്റ്, സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്ക് മറുപടി നൽകി അഭിരാമി

  • 8th April 2023
  • 0 Comments

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന രണ്ട് ഗായികമാരാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. ഇവർ രണ്ടുപേരും മലയാളത്തിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ ഒരുമിച്ച് എത്തിയിരുന്നു. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയായിരുന്നു അമൃതയെ മലയാളികൾ ശ്രദ്ധിക്കുവാൻ തുടങ്ങിയത്. അമൃതയോടൊപ്പം ഐഡിയ സ്റ്റാർ സിംഗറിൽ കൂട്ടിന് എത്തിയതായിരുന്നു അഭിരാമി. അഭിരാമി പിന്നീട് അവതാരികയും അഭിനേത്രിയും ഒക്കെയായി മാറുകയും ചെയ്തു. ചേച്ചി അമൃതയ്ക്കൊപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡും യൂട്യൂബ് ചാനലും […]

Entertainment Technology

8.20 കോടിയുടെ ആഡംബര എസ്‍യുവി സ്വന്തമാക്കി കിങ് ഖാൻ

  • 28th March 2023
  • 0 Comments

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന് എന്ന ചരിത്രത്തിലേക്ക് കുതിക്കുകയാണ് പഠാൻ. കളക്ഷൻ ആയിരം കോടിയും കടന്ന് മുന്നേറുമ്പോൾ രാജ്യത്തെ ഏറ്റവും വില കൂടിയ എസ്‍യുവി സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡിന്റെ കിങ് ഖാൻ. ഏകദേശം 8.2 കോടി രൂപ വില വരുന്ന റോൾസ് റോയ്സ് കള്ളിനൻ ബ്ലാക് ബാഡ്ജ് പതിപ്പാണ് ഷാറുഖ് ഖാന്റെ ഏറ്റവും പുതിയ വാഹനം. കള്ളിനന്റെ പ്രത്യേക പതിപ്പായ ബ്ലാക് ബാഡ്ജിന്റെ ആർട്ടിക് വൈറ്റ് നിറത്തിലുള്ള മോഡലാണ് ഷാറൂഖ് ഖാന്റെ ഏറ്റവും പുതിയ വാഹനം. […]

error: Protected Content !!