Trending

വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു; യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി

  • 13th December 2023
  • 0 Comments

പട്ന: ബിഹാറിലെ വൈശാലിയില്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി. 24കാരിയായ സരിതാ കുമാരിയാണ് ധര്‍മേന്ദ്ര കുമാര്‍ എന്ന യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ചത്. ഇയാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സരിതാ കുമാരിയെ വിവാഹം കഴിക്കാന്‍ ധര്‍മേന്ദ്ര കുമാര്‍ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ധര്‍മേന്ദ്ര കുമാറും സരിതാ കുമാരിയും അയല്‍ക്കാരായിരുന്നു. ഇവര്‍ അഞ്ച് മാസമായി അടുപ്പത്തിലായിരുന്നുവെന്ന് വൈശാലി പൊലീസ് […]

Kerala News

മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

ഇടുക്കി ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.നെല്ലിക്കുന്നേൽ ജിനീഷ് ഇയാളുടെ സുഹൃത്ത് പാമ്പാടും പാറ രതീഷ് എന്നിവരാണ് പിടിയിലായത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇടുക്കി ജില്ല പോലീസ് മേധാവി വി യു കുര്യാക്കോസ് പറയുന്നത്. ചെറുതോണി ടൗണിലെ മരിയ മെഡിക്കൽ ഷോപ്പുടമ ലൈജുവിനു നേരെ ചൊവ്വാഴ്ച രാത്രിയാണ് ജിനീഷും സുഹൃത്ത് രതീഷും ചേർന്ന് ആസിഡ് ആക്രമണം നടത്തിയത്. ലൈജുവിൻറെ കടയിലെ ഒരു ജീവനക്കാരിയുമായി മുൻപ് […]

National News

വ്യക്തിവൈരാഗ്യം; ഡൽഹിയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം

  • 24th March 2023
  • 0 Comments

ഡൽഹിയിലെ ഭരത് നഗറിൽ യുവതിക്ക് നേരെ അജ്ഞാതന്‍റെ ആസിഡ് ആക്രമണം.ഇന്നലെ മകനോടൊപ്പം നിൽക്കുമ്പോളായിരുന്നു ആക്രമണം നടന്നത്. കൂടെ ഉണ്ടായിരുന്ന മകനും പൊള്ളലേറ്റിട്ടുണ്ട്.രാവിലെ എട്ട് മണിയോടെ ഒരാൾ അടുത്തുള്ള പാർക്കിനുള്ളിൽ നിന്ന് വന്ന് യുവതിയുടെ നേരെ ആസിഡ് എറിയുകയായിരുന്നു.പൊള്ളലേറ്റ അമ്മയും മകനും ആശുപത്രിയിൽ ചികിത്സ തേടി. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആക്രമണത്തില്‍ കുട്ടിക്കും പൊള്ളലേറ്റിട്ടുണ്ട്.വഴിയോര കച്ചവടക്കാരിയായ യുവതി ആഴ്ചച്ചന്തയിൽ സാധനങ്ങൾ ഒരുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത് ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് യുവതിയാണ് ആക്രമണത്തെക്കുറിച്ച് പൊലീസിൽ അറിയിച്ചത്.

National

ദ്വാരകയിൽ 17 കാരിക്ക് നേരെ ബൈക്കിലെത്തി യുവാവിന്റെ ആസിഡ് ആക്രമണം; ​ഗുരുതര പരിക്ക്

  • 14th December 2022
  • 0 Comments

ദില്ലി: ദില്ലി ദ്വാരകയിൽ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം. ബൈക്കിലെത്തിയ ആളാണ് ‌ആക്രമണം നടത്തിയത്. ​ഗുരുതരമായി പരിക്കേറ്റ 17 കാരിയെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുചക്ര വാഹനത്തിൽ പിന്നിലിരുന്നയാളാണ് പെൺകുട്ടിക്ക് നേരെ ആസിഡ് ഒഴിച്ചത്. സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി. വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ നില അതീവഗുരുതരമാണെന്നും മുഖത്തും കണ്ണിലും ആസിഡ് തെറിച്ചുവെന്നും പെൺകുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് പ്രതികളെ തിരിച്ചറിഞ്ഞതായും അവരിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി […]

Kerala News

ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ യുവതി മരിച്ചു

  • 12th November 2022
  • 0 Comments

മലപ്പുറം പാണ്ടിക്കാട് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു. ചെമ്പ്രശ്ശേരി സ്വദേശി ഫഷാന ഷെറിന്‍ ആണ് ശനിയാഴ്ച മരിച്ചത്. ഭര്‍ത്താവ് ഷാനവാസ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇരുവരും ഏറെ നാളായി അകന്ന് കഴിയുകയായിരുന്നു.കഴിഞ്ഞ ശനിയാഴ്ച തിരിച്ച് വരണം എന്നാവശ്യപ്പെട്ട് ഫഷാന താമസിക്കുന്ന വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറിയായിരുന്നു ഷാനവാസ് ആസിഡ് ആക്രമണം നടത്തിയത്. വീടിനുള്ളില്‍ കയറിയ ഷാനവാസ് മുറിക്കുള്ളില്‍ കയറി കുറ്റിയിട്ട് ഫഷാനയുടെ ശരീരത്തില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് ദേഹത്ത് വീണു 50 ശതമാനം പൊള്ളലേറ്റ […]

Kerala News

മദ്യപാനത്തിനിടെ തർക്കം; മകൻ പിതാവിന്റെ ദേഹത്ത് ആസിഡൊഴിച്ചു

  • 21st March 2022
  • 0 Comments

ഇടുക്കി അടിമാലിയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു . പൊള്ളലേറ്റ ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മകൻ വിനീതിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Kerala News

കോഴിക്കോട് തൊണ്ടയാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം;പ്രതി കസ്റ്റഡിയിൽ

  • 18th March 2022
  • 0 Comments

കോഴിക്കോട് തൊണ്ടയാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം.ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. പൊറ്റമ്മൽ മദർ ഒപ്റ്റിക്കൽസിൽ ജോലി ചെയ്യുന്ന 22 കാരിയായ മൃദുലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആസിഡൊഴിച്ച വിഷ്ണു എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Kerala News

യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് അറസ്റ്റിൽ

  • 8th March 2022
  • 0 Comments

മുട്ടം മഞ്ഞപ്രയിൽ യുവതിക്ക് നേരെ ആസിഡ് അക്രണം ഉണ്ടായി. തൊടുപുഴ പഴയമറ്റം സ്വദേശി സോനക്ക് നേരെ ഇന്ന് രാവിലെ മുൻ ഭർത്താവ് രാഹുലാണ് അക്രമം നടത്തിയത്.​ഗുരുതരമായി പരിക്കേറ്റ സോനയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സോനക്ക് നാല്പത് ശതമാനം പൊള്ളലേറ്റിട്ടുണ്ട് . നെഞ്ചിലും രണ്ട് കൈകളിലും പുറകിലുമാണ് പൊള്ളലേറ്റത്. ഇവരെ ബേർൺ ഐസിയുവിലേക്ക് മാറ്റി. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.മുട്ടം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. രാഹുലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Kerala News

ദുബായില്‍ ഒരുമിച്ച് താമസം; വിവാഹിതനായ കാര്യം മറച്ചുവെച്ചു;മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി

  • 6th December 2021
  • 0 Comments

മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു. തിരുവനന്തപുരം സ്വദേശിയായ മുപ്പതുകാരനെതിരെയാണ് ഇരുപത്തിയേഴുകാരി ആസിഡ് ആക്രമണം നടത്തിയത്കോയമ്പത്തൂരിലെ പീളമേട്ടിലാണു സംഭവം.ഒരുമിച്ച് താമസിച്ച ശേഷം മറ്റൊരു യുവതിയെ വിവാഹം ചെയ്ത മലയാളി യുവാവിനെതിരെയായിരുന്നു ആക്രമണം നടത്തിയത്.തിരുവനന്തപുരം കൊടിപുരം സ്വദേശി ആര്‍. രാകേഷിന്റെ (30) മുഖത്താണ് കാഞ്ചീപുരം മീനംപാക്കത്തുനിന്നുള്ള പി. ജയന്തി (27) ആസിഡ് ഒഴിച്ചത്. രാകേഷ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതും മറ്റൊരു വിവാഹം കഴിച്ചതുമാണ് പ്രകോപനത്തിന് കാരണം. രാകേഷ് 18 ലക്ഷം രൂപ […]

error: Protected Content !!