പാലക്കാട് വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം; ബിസിനസിലെ വൈര്യാഗം മൂലമെന്ന് ആരോപണം
പാലക്കാട്: പുലാപറ്റയില്‍ വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം. ഉമ്മനഴി സ്വദേശിയായ ഐസക് വര്‍ഗീസിന്റെ വീടിന് നേരെയാണ് ആസിഡ് ബോംബ് എറിഞ്ഞത്. ബിസിനസിലെ വൈര്യാഗം മൂലം മറ്റൊരു വ്യവസായി ക്വട്ടേഷന്‍ കൊടുത്തതാണെന്നാണ് ഐസക് വര്‍ഗീസിന്റെ ആരോപണം. ഇത് മൂന്നാം തവണയാണ് തനിക്ക് നേരെ ആക്രമണം നടത്തുന്നതെന്നും ഐസക് വര്‍ഗീസ് ആരോപിച്ചു. വീട്ടിലെ ചെടികള്‍ കരിഞ്ഞുനില്‍ക്കുന്നത് കണ്ടാണ് ആസിഡ് ബോംബാണ് എറിഞ്ഞതെന്ന് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. ആസിഡ് വീണ് ചുമരും കേടുവന്നിട്ടുണ്ട്. ഈ മാസം 13നാണ് ആക്രമണം […]





