ലോക്സഭാ തെരഞ്ഞെടുപ്പിലെ അച്ചു ഉമ്മന്റെ സ്‌താനാർത്ഥിത്വം; ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച് കെപിസിസി പ്രസിഡന്റ്
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ മത്സരിക്കുമോയെന്ന ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അച്ചു ഉമ്മൻ മത്സരിക്കുമോയെന്നത് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് സുധാകരൻ പറഞ്ഞു. അച്ചു ഉമ്മൻ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായ സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്‍റിന്‍റെ പ്രതികരണം. ഇതൊന്നും ഇപ്പോഴേ പറയേണ്ട കാര്യമല്ല. സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ട സമയം ആയിട്ടില്ല. ആ സമയത്തെ സാഹചര്യം അനുസരിച്ചാണ് ഓരോരുത്തരെയും തീരുമാനിക്കുക. അല്ലാതെ ഇപ്പോഴേ പറയാൻ ഞങ്ങൾക്കെന്താ ബുദ്ധിക്ക് സ്ഥിരതയില്ലേയെന്നും കെ സുധാകരൻ ചോദിച്ചു. അനില്‍ ആന്‍റണി […]


