ബൽക്കീസ് ബാനു കേസിലെ പ്രതി ബിജെ പി വേദിയിൽ; കൂടെ ബി ജെ പി എം പിയും എം എൽ എ യും
ഗുജറാത്ത് കലാപത്തിനിടെ ബൽക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബി.ജെ.പി. എം.പി., എം.എൽ.എ. എന്നിവർക്കൊപ്പം ഗുജറാത്ത് സർക്കാറിന്റെ പൊതുപരിപാടിയിൽ വേദി പങ്കിട്ടു. ശനിഴാഴ്ച ദാഹോദ് ജില്ലയിലെ കർമാദി ഗ്രാമത്തിൽ ദാഹോദ് എം.പി. ജസ്വന്ത് സിൻഹ് ഭാഭോറും അദ്ദേഹത്തിന്റെ സഹോദരനും ലിംഖേഡ എം.എൽ.എ.യുമായ സൈലേഷ് ഭാഭോറും പങ്കെടുത്ത ജലവിതരണ പദ്ധതി നടന്നിരുന്നു ഈ പരിപാടിയിലാണ് ബൽക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്യുകയും മൂന്ന് വയസ് മാത്രം പ്രായമുള്ള കുട്ടിയെ അടക്കം ഏഴ് കുടുംബാഗങ്ങളെ കൊന്നൊടുക്കുകയും ചെയ്ത […]
