സഹോദരനെ കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് വധ ശിക്ഷ
സഹോദരനെ തലക്ക് അടിച്ചു കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വധ ശിക്ഷ. 2021ഒക്ടോബറിൽ ആനച്ചാല്‍ ആമക്കണ്ടത്ത് നടന്ന സംഭവത്തിലാണ് ഇടുക്കി ഫാസ്റ്റ്ട്രാക്ക് കോടതി പ്രതിക്ക് വധ ശിക്ഷ വിധിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. കുട്ടിയുടെ 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിച്ച കേസില്‍ മരണംവരെ തടവാണ് ശിക്ഷ. മറ്റുകേസുകളിലായി 92 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. കുട്ടികളുടെ മാതൃസഹോദരിയുടെ ഭര്‍ത്താവാണ് കേസിലെ പ്രതി. വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന ആറുവയസ്സുകാരനെയാണ് പ്രതി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. […]
