കര്‍ണാടകയില്‍ ട്രക്ക് പാസഞ്ചര്‍ വാഹനത്തില്‍ ഇടിച്ച് വന്‍ അപകടം; 3 കുട്ടികളടക്കം ഒമ്പത് മരണം
്കര്‍ണാടകയിലെ തുമാകുറില്‍ ട്രക്ക് പാസഞ്ചര്‍ വാഹനത്തിലിടിച്ച് ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം. ദേശീയപാതയില്‍ കളംബെല്ലയ്ക്ക് സമീപം പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റു. പാസഞ്ചര്‍ വാഹനത്തില്‍ റായ്ച്ചൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ദിവസ വേതന തൊഴിലാളികളും അവരുടെ കുട്ടികളുമാണ് മരിച്ചത്. മൂന്ന് സ്ത്രീകളും നാല് പുരുഷന്‍മാരും രണ്ട് കുട്ടികളുമാണ് അപകടത്തില്‍ മരണപ്പെട്ടത്. 12 പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന വാഹനത്തില്‍ 24 പേരാണ് ഉണ്ടായിരുന്നത്. പാസഞ്ചര്‍ വാഹനത്തിന്റെ ഡ്രൈവര്‍ ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കവെ ആയിരുന്നു […]