Kerala kerala

മണ്ണാര്‍ക്കാട് ട്രാവലര്‍ മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു

  • 10th February 2025
  • 0 Comments

പാലക്കാട് : പാലക്കാട് മണ്ണാര്‍ക്കാട് ട്രാവലര്‍ മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു. ആനമൂളിക്ക് സമീപം താഴ്ചയിലേക്ക് വണ്ടി മറിയുകയായിരുന്നു. അട്ടപ്പാടിയില്‍ നിന്ന് പള്ളിപ്പെരുന്നാള്‍ കഴിഞ്ഞ് ആളുകളുമായി വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആനമൂളിയില്‍ വെച്ച് നിയന്ത്രണം തെറ്റി ട്രാവലര്‍ മറിയുകയായിരുന്നു. വാഹനത്തില്‍ 10 പേരാണ് ഉണ്ടായിരുന്നത്. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Kerala kerala

വടകരയില്‍ കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവം; പ്രതി പിടിയില്‍

  • 10th February 2025
  • 0 Comments

കോയമ്പത്തൂര്‍: വടകരയില്‍ കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജില്‍ പിടിയില്‍. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഷെജില്‍ കസ്റ്റഡിയിലായത്. പ്രതിയെ വടകരയില്‍ നിന്നുള്ള പൊലീസ് സംഘത്തിന് കൈമാറും. ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉള്ളതിനാല്‍ ഇയാളെ വിമാനത്താവളത്തില്‍ തടഞ്ഞ് വെച്ചു. തുടര്‍ന്ന് വടകര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനായി പുറപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഷെജില്‍ ഓടിച്ച കാര്‍ ഇടിച്ച് ഒന്‍പത് വയസുകാരിയായ ദൃഷാനയ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്.അപകടത്തില്‍ കുട്ടിയുടെ മുത്തശ്ശി മരിച്ചിരുന്നു. […]

kerala Kerala

ബൈക്കിന്റെ ചങ്ങലയില്‍ സാരി കുടുങ്ങി റോഡിലേക്ക് തെറിച്ചുവീണ സ്ത്രീ മരിച്ചു

മലപ്പുറം: ബൈക്കിന്റെ ചങ്ങലയില്‍ സാരി കുടുങ്ങി റോഡിലേക്ക് തെറിച്ചുവീണ സ്ത്രീ മരിച്ചു. കോട്ടക്കല്‍ തോക്കാമ്പാറ സ്വദേശി ബേബി (66) ആണ് മരിച്ചത്. മകനൊപ്പം സഞ്ചരിക്കവെ കോട്ടക്കല്‍ ചങ്കുവെട്ടി ജങ്ഷനടുത്ത് വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ചങ്ങലയില്‍ സാരി കുടുങ്ങി മാതാവ് വീണതിന് പിന്നാലെ മകനും ബൈക്കില്‍നിന്ന് വീണിരുന്നു. ഗുരുതര പരിക്കേറ്റ ബേബി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Kerala kerala

മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; 30ലധികം യാത്രക്കാര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം എടപ്പാളിന് അടുത്ത് മാണൂരില്‍ കെ.എസ്.ആര്‍.ടി.സി.ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ടു ബസുകളിലുമായുള്ള 30ലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ 2.50-ന് ആണ് അപകടമുണ്ടായത്. ബസുകളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്റെ കാരണം ഉള്‍പ്പെടെ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും രണ്ടു പേരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിട്ടുണ്ട്. തൃശൂര്‍-മലപ്പുറം സംസ്ഥാന പാതയിലാണ് […]

Kerala kerala

താമരശ്ശേരിയില്‍ ലോറിയും ബസിനുമിടയില്‍ കാര്‍ കുടുങ്ങി; ചികിത്സയിലായിരുന്ന കാര്‍ ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: താമരശ്ശേരി വാഹനാപകടത്തില്‍ ചികിത്സയിലിരുന്ന കാര്‍ ഡ്രൈവര്‍ മരിച്ചു. മുഹമ്മദ് മജ്ദൂദ് എന്നയാളാണ് മരിച്ചത്. ഇന്നലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ലോറിക്കും കെഎസ്ആര്‍ടിസി ബസിനും ഇടയില്‍ കാര്‍ കുടുങ്ങുകയായിരുന്നു. കാറില്‍ ഡ്രൈവറടക്കം 3 പേരുണ്ടായിരുന്നു. അപകടത്തില്‍ കാര്‍ യാത്രികര്‍ക്ക് പരുക്കേറ്റിരുന്നെങ്കിലും ഡ്രൈവറുടെ പരിക്ക് ഗുരുതരമായിരുന്നു.

kerala Kerala

കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ഉളിയില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കര്‍ണാടക സ്വദേശികളുടെ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് ഇരിട്ടി-മട്ടന്നൂര്‍ പാതയില്‍ ഉളിയില്‍ പാലത്തിന് സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് കാറില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kerala kerala

പുതുവത്സര ദിനത്തില്‍ സംസ്ഥാനത്ത് പലയിടത്തും വാഹനാപകടം; അഞ്ചുപേര്‍ മരിച്ചു

കൊച്ചി/കോട്ടയം/തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ സംസ്ഥാനത്ത് പലയിടത്തും വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചു. കൊച്ചിയില്‍ ആഘോഷത്തിനിടയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പാലക്കാട് സ്വദേശി ആരോമല്‍, നെയ്യാറ്റിന്‍കര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്. വൈപ്പിന്‍ പാലത്തിന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. എരുമേലി -പമ്പാ പാതയില്‍ ശബരിമല തീര്‍ത്ഥാടകാരുടെ വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. എട്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വാഹനത്തിന്റെ ഡ്രൈവര്‍ രാജു (51) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10 […]

Kerala kerala

പുതുവര്‍ഷം ആഘോഷിക്കാനെത്തി; കുട്ടിക്കാനത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

തൊടുപുഴ: ഇടുക്കി കുട്ടിക്കാനത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസല്‍ (27) ആണ് മരിച്ചത്. 300 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് കാര്‍ പതിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ നിന്നുള്ള 11 പേരടങ്ങുന്ന സംഘമാണ് പുതുവത്സരം ആഘോഷിക്കാനായി കുട്ടിക്കാനത്തിന് സമീപം കോക്കാട് ഹില്‍സ് എന്ന സ്ഥലത്ത് എത്തിയത്. ആഘോഷം നടക്കുന്നതിനിടെ ഫൈസല്‍ വാഹനത്തില്‍ ഇരിക്കുകയായിരുന്നു. ഈ സമയത്ത് വാഹനം ഉരുണ്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. രാത്രി തന്നെ പൊലീസും ഫയര്‍ഫോഴ്‌സുമെത്തി […]

kerala Kerala

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥിനി മരിച്ചു

  • 30th December 2024
  • 0 Comments

മലപ്പുറം: മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥിനി മരിച്ചു. മൊറയൂര്‍ അറഫാ നഗര്‍ സ്വദേശി മുജീബ് റഹ്‌മാന്‍ ബാഖവിയുടെ മകള്‍ ഫാത്തിമ ഹിബ (17) യാണ് മരിച്ചത്. ഒഴുകൂര്‍ പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെളിയങ്കോട് ഫ്‌ളൈ ഓവറില്‍ വെച്ച് പുലര്‍ച്ചെ നാല് മണിയോടെ ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥിയുടെ പരിക്ക് ഗുരുതരമാണ്. മറ്റുള്ളവര്‍ സുരക്ഷിതരാണ്.

Kerala kerala

ഉമ തോമസിന്റെ അപകടം: സംഘാടകരുടെ ഭാഗത്ത് ഗുരുതര വീഴ്ച; ഉപയോഗിച്ചത് ദുര്‍ബലമായ ക്യൂ ബാരിയര്‍; കേസെടുത്തു

  • 30th December 2024
  • 0 Comments

കൊച്ചി: ഉമ തോമസ് എംഎല്‍എയ്ക്ക് കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് സംഘാടകര്‍ക്കെതിരെയാണ് കേസെടുത്തത്. സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ […]

error: Protected Content !!