Kerala

രോഗിയുമായി വന്ന ആംബുലൻസ് മരത്തിലിടിച്ച് അപകടം; ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു

തൃശൂർ: കുന്നംകുളം പന്തല്ലൂരിൽ രോഗിയുമായി വന്ന ആംബുലൻസ് മരത്തിലിടിച്ച് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു മൂന്നു പേർക്ക് ഗുരുതരമായി പരുക്ക്. മരത്തംകോട് സ്വദേശികളായ റഹ്മത്ത് (48), ബന്ധു ഫെമിന (30), ഭർത്താവ് ആബിദ് (35) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. കനത്ത മഴയിൽ ആംബുലൻസ് നിയന്ത്രണം വിടുകയായിരുന്നു. ശ്വാസതടസം നേരിട്ട ഫെമിനയെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോകുമ്പോഴാണ് മരത്തിലിടിച്ച് മറിഞ്ഞത്. റഹ്മത്തിന്റെ മകൻ ഫാരിസ്, ആംബുലൻസ് ഡ്രൈവർ ഷുഹൈബ്, സുഹൃത്ത് സാദിഖ് എന്നിവർക്കാണ് […]

Kerala

ഏറ്റുമാനൂരിൽ കാറിടിച്ച് അമ്മയും രണ്ട് മക്കളും മരിച്ച കേസ്; യുവാവിന് അഞ്ചു വർഷം തടവ്

  • 17th January 2023
  • 0 Comments

കോട്ടയം: ഏറ്റുമാനൂരിൽ കാറിടിച്ച് അമ്മയും രണ്ട് മക്കളും മരിച്ച കേസിൽ പേരൂ‍‍ർ സ്വദേശി ഷോൺ മാത്യുവിന് അഞ്ചു വ‍ർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. കോട്ടയം അഡീഷനൽ സെഷൻ ജഡ്ജി സാനു എസ് പണിക്കരാണ് കേസിൽ വിധി പറഞ്ഞത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കേണ്ടിവരും.2019 മാർച്ച് നാലിനാണ് അപകടം നടന്നത്. അപകടത്തിൽ കാവുംപാടം കോളനിയിൽ താമസിച്ചിരുന്ന ബിജുവിന്റെ ഭാര്യ ലെജി (45), മക്കളായ അന്നു (20), നൈനു (16) എന്നിവരാണ് മരിച്ചത്. […]

Kerala

ഗുഡ്‌സ് ഓട്ടോ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: സ്‌കൂള്‍ ബസിന്റെ ഫിറ്റ്‌നസും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കി

  • 15th December 2022
  • 0 Comments

മലപ്പുറം: സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി ഗുഡ്‌സ് ഓട്ടോ ഇടിച്ച് മരിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സ്‌കൂള്‍ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. ബസ് ഡ്രൈവറുടെയും ഗുഡ്‌സ് ഓട്ടോ ഡ്രൈവറുടെയും ലൈസന്‍സ് റദ്ദാക്കിയെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. സ്‌കൂള്‍ ബസിന്റെ ടയര്‍ മോശം അവസ്ഥയിലായിരുന്നുവെന്നും പാര്‍ക്കിങ് ബ്രേക്കും വേഗപ്പൂട്ടും തകരാറിലായിരുന്നുവെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഫിറ്റ്‌നസ് റദ്ദാക്കിയത്. മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമായിരുന്നു നടപടി. സ്‌കൂളിനെതിരെ നടപടിയെടുക്കാനും ശുപാര്‍ശയുണ്ട്. സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് […]

Kerala News

ഫോണ്‍ അടക്കം എല്ലാം പരിശോധിച്ചു, അസ്വാഭാവികമായി ഒന്നുമില്ല;ബാലഭാസ്ക്കറിന്‍റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന ഹർജിയിൽ വിധി 22 ന്

  • 16th July 2022
  • 0 Comments

സംഗീത സംവിധായകൻ ബാലഭാസ്ക്കറിന്‍റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹർജിയിൽ ഈ മാസം 22ന് കോടതി വിധി പറയും.ബാലഭാസ്‌കറിന്റെ മരണം അപകടത്തില്‍ സംഭവിച്ചതാണെന്നാണ് സി.ബി.ഐ. നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനെതിരേയാണ് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി, തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.ബാലഭാസ്ക്കറിന്‍റെ അപകടമരണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിന് പങ്കില്ലെന്നും ഡ്രൈവർ അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിച്ചതുകൊണ്ടുണ്ടായ അപകടമാണെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ. ബാലഭാസ്‌കര്‍ അപകടസമയത്ത് ഉപയോഗിച്ചിരുന്ന ഫോണ്‍, സുഹൃത്ത് പ്രകാശന്‍ തമ്പി പിന്നീട് ഏറ്റുവാങ്ങിയിരുന്നു. പിന്നീട് പ്രകാശന്‍ തമ്പിയെ സ്വര്‍ണക്കടത്ത് […]

error: Protected Content !!