Kerala

നടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് 9 വര്‍ഷം; ‘അവള്‍ക്കൊപ്പം’ ക്യാമ്പയിനുമായി ഡബ്ല്യുസിസി; വിവിധ നഗരങ്ങളില്‍ മെഴുകുതിരി തെളിയിച്ച് ഐക്യദാര്‍ഢ്യം

  • 17th February 2026
  • 0 Comments

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ട് നാളെ ഒന്‍പത് വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിലെ വിവിധ നഗരങ്ങളില്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി. അവള്‍ക്കൊപ്പമെന്ന പേരിലാണ് പരിപാടി. അതിജീവിയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും മെഴുകുതിരി തെളിയിക്കും. മൂന്നിടങ്ങളിലും വൈകീട്ട് ആറ് മണിക്കാണ് പരിപാടി. കോഴിക്കോട് മാനാഞ്ചിറ ഓപ്പണ്‍ സ്റ്റേജിലും കൊച്ചിയില്‍ മറൈന്‍ ഡ്രൈവിലെ അബ്ദുള്‍ കലാം മാര്‍ഗിലും തിരുവനന്തപുരത്ത് മാനവീയം വീഥിയിലുമാണ് പരിപാടി നടക്കുന്നത്. ഇരുട്ടിന്റെ മറ നീക്കി നമുക്ക് […]

Kerala

തിരുവല്ല സ്പാ ബലാത്സംഗ കേസ്; ഒരാൾ കൂടി പിടിയിൽ

  • 9th February 2026
  • 0 Comments

തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. വരുൺ ആണ് പിടിയിലായത്. ഇനി മൂന്ന് പേർ കൂടി കേസിൽ പിടിയിലാകാനുണ്ട്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. നിരണം സ്വദേശിയാണ് പിടിയിലായ വരുൺ. പൊലീസ് ഉദ്യോഗസ്ഥർ സ്പായിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ കഴമ്പില്ല എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. പൊലീസിന്റെ സമയോചിത ഇടപെടലിലാണ് രണ്ടു പ്രതികളെ പിടികൂടാൻ കഴിഞ്ഞതെന്നും അന്വേഷണസംഘം പറയുന്നു. സ്പായുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിലേക്ക് പൊലീസ് കൊണ്ടുവന്നിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ […]

Kerala

വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് മകൾ ജീവൻ നിലനിർത്തുന്നത്, മതിയായ ചികിത്സ ലഭിക്കുന്നില്ല, ആരോഗ്യനില ഗുരുതരമാണ്; പെൺകുട്ടിയുടെ അമ്മ

  • 3rd November 2025
  • 0 Comments

തിരുവനന്തപുരം വര്‍ക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടി പുറത്തിട്ട 19കാരി ശ്രീക്കുട്ടിയ്ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം. മകളുടെ ആരോഗ്യനില ഗുരുതരമാണ്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് മകൾ ജീവൻ നിലനിർത്തുന്നത്. ശരീരത്തിൽ 20 തോളം മുറിവുകളാണ് ഉള്ളത്. തലയിൽ രണ്ടോളം മുറിവുകൾ മകൾക്കുണ്ട്. ഡെഡ് ബോഡി കിടക്കുന്നതുപോലെയാണ് എൻറെ മകൾ കടക്കുന്നത്. അവർ ഇതുവരെ ചികിത്സ തുടങ്ങിയിട്ടില്ല. 1 മണിക്ക് മെഡിക്കൽ ബോർഡ് കൂടിയിട്ട് അറിയിക്കാം എന്നാണ് പറഞ്ഞത്. മകൾക്ക് നല്ല ചികിത്സ കിട്ടണമെന്ന് ശ്രീക്കുട്ടിയുടെ […]

Local

പ്രണയം നടിച്ച് സ്ത്രീയിൽ നിന്ന് 10 പവൻ സ്വർണം തട്ടി; കോഴിക്കോട് യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

  • 6th October 2025
  • 0 Comments

കോഴിക്കോട്: പ്രണയം നടിച്ച് സ്ത്രീയിൽ നിന്ന് പത്ത് പവൻ സ്വർണം തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം ജനറൽ സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായ ഷനീർ ആണ് പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സ്ത്രീയെ പറ്റിച്ചാണ് പ്രതി സ്വർണം തട്ടിയത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പ്രതി നേരത്തെയും സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറയുന്നു

Kerala

‘താൻ ഒളിവിൽ പോയിട്ടില്ല, എന്റെ ജീവിതം ജനങ്ങളുടെ മുന്നിൽ ജീവിച്ച് തീർക്കും’: വേടൻ

  • 9th September 2025
  • 0 Comments

താൻ എങ്ങും പോയിട്ടില്ലെന്നും തന്റെ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നിൽ ജീവിച്ച് തീർക്കാനാണ് വന്നിരിക്കുന്നതെന്നും വേടൻ പറഞ്ഞു. പത്തനംതിട്ട കോന്നിയിലെ പരിപാടിയിലാണ് പ്രതികരണം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വേടൻ വീണ്ടും റപ്പ് വേദിയിൽ എത്തുന്നത്. ബലാത്സംഗ കേസിന് പിന്നാലെ വേടൻ ഒളിവിൽ എന്നായിരുന്നു പോലീസ് പറഞ്ഞത്‌. കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരിക്കെയാണ് വേടന്റെ പ്രതികരണം. ‘ഒരുപാട് ആളുകൾ വിചാരിക്കുന്നത് വേടൻ എവിടെയോ പോയെന്നാണ്. ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകില്ല. ഞാൻ എന്റെ ഒറ്റ […]

kerala News

കോഴിക്കോട് കളക്ടറേറ്റിൽ ഓണാഘോഷത്തിനിടെ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം

  • 1st September 2025
  • 0 Comments

കോഴിക്കോട്: കോഴിക്കോട് കളക്ടറേറ്റിൽ ഓണാഘോഷത്തിനിടെ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം. കെ സെക്ഷനിലെ ഉയർന്ന ഉദ്യോഗത്തിനെതിരെയാണ് പരാതി. സംഭവത്തിൽ ഡെപ്യൂട്ടി കളക്ടർ ഇന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് എഡിഎമ്മിന് സമർപ്പിക്കും. വ്യാഴാഴ്ച നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. കലക്ടർ കൂടി പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു സംഭവം. കെ സെക്ഷനിലെ ഉയർന്ന ഉദ്യോഗസ്ഥൻ, ജീവനക്കാരിയോട് മോശമായി പെരുമാറുകയായിരുന്നു. സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ ആയിരുന്നു അതിക്രമം. യുവതി എഡിഎമ്മിന് പരാതി നൽകി.തിരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർക്കാണ് അന്വേഷണ ചുമതല. പ്രാഥമിക […]

Kerala News

കുരുക്ക് മുറുകും ; രാഹുലിനെതിരായ യുവതികളുടെ മൊഴി രേഖപ്പെടുത്തല്‍ നടപടികളിലേക്ക് ക്രൈം ബ്രാഞ്ച്

  • 29th August 2025
  • 0 Comments

ലൈംഗിക ആരോപണ കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ മൊഴി രേഖപ്പെടുത്തല്‍ നടപടികളിലേക്ക് ക്രൈം ബ്രാഞ്ച് കടന്നേക്കും. ആദ്യഘട്ടത്തിൽ റിനി ആന്‍ ജോര്‍ജ്, അവന്തിക, ഹണി ഭാസ്‌കരന്‍ എന്നിവരുടെ മൊഴി എടുക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാര്‍ ഇന്നലെ പരാതിയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്നാണ് വിവരം. രണ്ട് ദിവസത്തിനകം അന്വേഷണസംഘത്തെ പ്രഖ്യാപിക്കും. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം […]

Kerala

ആലുവ കൊലപാതകം; അസ്ഫാക്കിന്റെ വിവരങ്ങൾ തേടി കേരള പൊലീസ് ബിഹാറിലേക്ക്

  • 6th August 2023
  • 0 Comments

ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസഫാക് ആലത്തെ കുറിച്ചുള്ള അന്വേഷണത്തിനായി പൊലീസ് സംഘം ബിഹാറിലേക്ക് തിരിച്ചു. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം. ഒപ്പം മറ്റൊരു സംഘം ഡൽഹിയിലും അന്വേഷണം തുടങ്ങി. അസ്ഫാകിന്റെ കുടുംബമുള്ള ബീഹാറിലെ ആരാര്യ ജില്ലയിലെത്തി പ്രതിയുടെ പശ്ചാത്തലം അന്വേഷിക്കും. ഡൽഹിയിലേക്കുള്ള സംഘം ഗാസിപൂരിലെ കേസിനൊപ്പം കൂടുതൽ കുറ്റകൃത്യങ്ങളിൽ പ്രതി ഏർപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും പ്രതിക്കെതിരെ കേസുണ്ട്. ഇതിന്‍റെ വിശദാംശങ്ങളും പരിശോധനയുമാണ് […]

Kerala News

വീട്ടമ്മയുടെ നഗ്ന ചിത്രം പകർത്തി; ആർ.എസ്.എസ് പ്രവർത്തകർ ഉൾപ്പെടെ മൂന്നുപേര്‍ പിടിയിൽ

  • 28th July 2023
  • 0 Comments

ആലപ്പുഴ: മധ്യവയസ്കയായ വീട്ടമ്മയുടെ നഗ്ന ചിത്രം പകർത്തിയ പ്രതികൾ പിടിയിൽ. കരുനാഗപ്പളളി പാഞാറ തെക്കതിൽ രതീഷ് (39), വള്ളികുന്നം കടുവിനാൽ കാഞ്ഞു കളിക്കൽ വീട്ടിൽ ഗിരീഷ് കുമാർ (36), വള്ളികുന്നം ഇലിപ്പക്കുളം വിഷ്ണു ഭവനത്തിൽ വിനീത് (28) എന്നിവരെയാണ് പിടികൂടിയത്. ഗിരീഷ്, വിനീത് എന്നിവർ വള്ളികുന്നത്തെ ആർഎസ്എസ് നേതാക്കളാണ്. വള്ളികുന്നത്തുള്ള സ്ത്രീയെ ഒന്നാം പ്രതി വശികരിച്ച് നൂറനാട്ടുളള ബന്ധുവിന്റെ വീട്ടിൽ എത്തിച്ചാണ് ചിത്രം പകർത്തിയത്. പകർത്തിയ ചിത്രം രണ്ടാം പ്രതിയുടെ മൊബൈൽ ഫോണിൽ ഒന്നാം പ്രതിയായ രതിഷ് […]

Kerala News

മലപ്പുറത്ത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസ്

  • 27th July 2023
  • 0 Comments

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ കേസെടുത്തു. തൃശൂർ ക്രൈംബ്രാഞ്ച് സിഐ എ.സി.പ്രമോദിനെതിരെ കുറ്റിപ്പുറം പൊലീസാണ് കേസെടുത്തത്. ആലപ്പുഴ സ്വദേശിനിയാണ് പരാതി നൽകിയത്. കുറ്റിപ്പുറം സിഐ ആയിരുന്ന പ്രമോദിനെ ഒരു മാസം മുമ്പ് തൃശൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. വിവാഹ വാഗ്ദാനം നൽകി വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരുന്നത്. സംഭവം നടന്നത് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിലായത് കൊണ്ട് കേസ് അവിടേക്ക് […]

error: Protected Content !!