വീണ്ടും അബുദാബിക്ക് നേരെ ഹൂതി ആക്രമണ ശ്രമം;മിസൈലുകള്‍ സൈന്യം തകര്‍ത്തു
അബുദാബിക്ക് നേരെ ഇന്നും ഹൂതി ഭീകര സംഘത്തിന്റെ ആക്രമണ ശ്രമം. ഇന്ന് രാവിലെ നടത്തിയ ആക്രമണ ശ്രമം യുഎഇ തടഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ ഹൂതികള്‍ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് നേരെ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ്സൈന്യം തകർത്തത്. ആക്രമണത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.മിസൈലുകളുടെ അവശിഷ്ടങ്ങൾ “അബുദാബിയുടെ ആളില്ലാത്ത വിവിധ ഭാഗങ്ങളിൽ” സുരക്ഷിതമായി തകർന്നു വീണു.ഏത് ഭീഷണിയെയും നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ […]


