Local News

കോവിഡ് വ്യാപനം; നാൽപ്പത്തിയഞ്ച് വയസ്സിന് മുകളിലുള്ള എല്ലാവരും വാക്സിനേഷൻ സ്വീകരിക്കണമെന്ന് ലിജി പുൽക്കുന്നുമ്മൽ

  • 15th April 2021
  • 0 Comments

നമ്മുടെ നാട്ടിലൊക്കെ കോവിഡ്-19 മഹാമാരി ശക്തമായി പടരുന്ന സാഹചര്യത്തിൽ, 45 വയസ്സിനു മുകളിലുള്ള എല്ലാവരും ആരോഗ്യ കേന്ദ്രങ്ങളിൽ വന്നു വാക്സിനേഷൻ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മാത്രമല്ല അല്പമെങ്കിലും ലക്ഷണം തോന്നുന്നവർ ടെസ്റ്റിന് വിധേയരാവുകയും പോസിറ്റീവ് ആണെങ്കിൽ കൃത്യമായ quarantine പാലിക്കുകയും ചെയ്യുക. വെറും ജലദോഷപ്പനി ആണ് എന്നുള്ള തരത്തിലുള്ള പ്രചരണങ്ങളിൽ വീണുപോകരുത് കാരണം ചിലർക്ക് ഈ അസുഖം വരുന്ന സമയത്ത് അതി ഗുരുതരമായ രീതിയിൽ ന്യൂമോണിയ ബാധിക്കുകയും മരണ കാരണമാവുകയും ചെയ്യുന്നുണ്ട് എന്നുള്ള കാര്യം മറക്കരുത്. ആശുപത്രികൾ നിറയുന്നു… […]

National News

കോവിഡ് വാക്‌സിനേഷൻ മൂന്നാംഘട്ടം ഏപ്രിൽ ഒന്ന് മുതൽ; 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍

  • 23rd March 2021
  • 0 Comments

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടത്തിലേക്ക്. ഏപ്രില്‍ ഒന്നുമുതലാണ് മൂന്നാംഘട്ടം ആരംഭിക്കുകയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. 45 വയസിനു മുകളിലുള്ളവര്‍ക്കാണ് ഏപ്രില്‍ ഒന്നുമുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കുക. വാക്‌സിനേഷനിലെ നിര്‍ണായക ചുവടുവയ്പ്പാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്കും വാക്‌സിന്‍ നല്‍കും.രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ആവശ്യത്തിന് ലഭ്യമാണ്. കൊവിഡ് വാക്‌സിനേഷന്‍ പദ്ധതി വിപുലീകരിക്കും. 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്‌സിനായി രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രി അറിയിച്ചു.

error: Protected Content !!