പൊതു അവധി ദിവസങ്ങൾ ഉൾപ്പെടെ എല്ലാ ദിവസവും വാക്‌സിൻ നൽകാൻ നിർദേശം
പൊതു അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ ഈ മാസം എല്ലാ ദിവസവും വാക്‌സിന്‍ നല്‍കാന്‍ ആശുപത്രികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പൊതു, സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അവധി ദിവസങ്ങള്‍ കണക്കിലെടുക്കാതെ പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നിലവില്‍ അവധി ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സി.ജി.എച്ച്.എസ്. ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്വകാര്യ ആശുപത്രികള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും വാക്‌സിന്‍ ലഭ്യമാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും വാക്‌സിന്‍ സൗജന്യമായി ലഭിക്കും. സ്വകാര്യ ആശുപത്രികളില്‍ […]
