National News

വിവാഹം കഴിക്കില്ലെന്ന് പങ്കാളി;ലീവ് ഇൻ റിലേഷനിൽ ഗര്‍ഭിണിയായാല്‍ ഗര്‍ഭഛിദ്രം നടത്താനാവില്ലെന്ന് കോടതി

  • 16th July 2022
  • 0 Comments

ലിവ് ഇന്‍ ബന്ധത്തില്‍ ഗര്‍ഭിണിയായാല്‍ ഗര്‍ഭഛിദ്രം നടത്താനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.2021ലെ മെഡിക്കൽ ടേർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമ ഭേദഗതി പ്രകാരം 20 ആഴ്ച കഴിഞ്ഞുള്ള ഗർഭഛിദ്രം അനുവദനീയമല്ല. എന്നാൽ, പീഡന കേസുകളിൽ അതിജീവിതയ്ക്കുൾപ്പെടെ 24 ആഴ്ച വരെ ഗർഭഛിദ്രം ഉപാധികളോടെ അനുവാദം നൽകാറുണ്ട്.ലിവ് ഇന്‍ ബന്ധത്തില്‍ നിന്ന് വേര്‍പിരിഞ്ഞ 25 കാരിയുടെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ആയിരുന്നു കോടതിയുടെ നിരീക്ഷണം. വേര്‍പിരിഞ്ഞ ബന്ധത്തില്‍ താന്‍ ഗര്‍ഭിണിയാണെന്നും ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി വേണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഈ മാസം 18 […]

International News

അമേരിക്കയില്‍ ഗര്‍ഭഛിദ്രം ഇനി അവകാശമല്ല; നിയമസഹായം നല്‍കുമെന്ന് ഫേസ്ബുക്കും ആമസോണുമുള്‍പ്പെടെയുള്ള കമ്പനികള്‍

  • 25th June 2022
  • 0 Comments

അമേരിക്കയില്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന് നിയമ സാധുത നല്‍കിയിരുന്ന വിധി റദ്ദാക്കിയ സുപ്രീം കോടതി തീരുമാനത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ജീവനക്കാരായ സ്ത്രീകള്‍ക്ക് സഹായം നല്‍കുമെന്ന് വ്യക്തമാക്കി ബഹുരാഷ്ട്ര കമ്പനികള്‍ . കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗര്‍ഭഛിദ്രത്തിന് തടസ്സങ്ങള്‍ നേരിടുന്ന തങ്ങളുടെ ജീവനക്കാര്‍ക്ക് നിയമസഹായം നല്‍കുമെന്നാണ് മീഡിയ, ടെക്നോളജി, ഫിനാന്‍സ് മേഖലകളിലെ നിരവധി കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. പ്രസിഡന്റ് ജോ ബൈഡനുള്‍പ്പെടെ വിമര്‍ശിച്ച കോടതി തീരുമാനത്തില്‍ അമേരിക്കന്‍ സ്ത്രീകള്‍ തെരുവുകളില്‍ പ്രതിക്ഷേധിക്കുമ്പോഴാണ് ബഹുരാഷ്ട്ര കമ്പനികള്‍ നിലപാട് അറിയിച്ചത്. ആമസോണ്‍, മെറ്റ, നെറ്റ്ഫ്ളിക്സ്, […]

National News

അന്തര്‍സംസ്ഥാന പെണ്‍ഭ്രൂണഹത്യാ സംഘം; ഒഡിഷയില്‍ ആശാ വര്‍ക്കര്‍ അടക്കം 13 പേര്‍ പിടിയില്‍

ഒഡീഷയിലെ ബെര്‍ഹാംപുരില്‍ പെണ്‍ഭ്രൂണഹത്യാ സംഘം പൊലീസ് പിടിയിലായി. 13 അംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ ആശാ വര്‍ക്കര്‍ ആണ്. അനധികൃത ലിംഗനിര്‍ണയവും ഗര്‍ഭച്ഛിദ്രവും നടത്തിവന്നിരുന്ന വമ്പന്‍ റാക്കറ്റാണിത്. സ്വകാര്യ ലാബുകള്‍ നടത്തുന്നവരും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ആശാ വര്‍ക്കര്‍, നഴ്സിങ് സെന്റര്‍ നടത്തുന്നവരും ക്ലിനിക്കിലെ ജോലിക്കാരുമാണ് പിടിയിലായിരിക്കുന്നത്. ലാബ് ഉടമകള്‍, ആശുപത്രി ഉടമകള്‍ എന്നിവരുടെ സഹായത്തോടെയാണ് കേന്ദ്രം പ്രവര്‍ച്ചിരുന്നതെന്ന് എസ്പി പറഞ്ഞു. അള്‍ട്രാ സൗണ്ട് സ്‌കാനിങ് നടത്തുന്ന ഉപകരണവും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. 18,200 […]

Kerala News

പിതാവ് ഗർഭിണിയാക്കിയ 10 വയസ്സുകാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി

  • 11th March 2022
  • 0 Comments

കുട്ടി ജനിക്കുന്നത് മകളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാണെന്ന് കാണിച്ച് ഗര്‍ഭഛിദ്രത്തിനായി മാതാവ് നൽകിയ ഹർജിയിൽ, പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസ്സുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാമെന്ന് ഹൈക്കോടതി. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടെങ്കില്‍ ആശുപത്രി അധികൃതരും ബന്ധപ്പെട്ടവരും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ നിര്‍ദേശിച്ചു. പത്തുവയസ്സുള്ള പെണ്‍കുട്ടിക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യ സങ്കീര്‍ണതകളും കോടതി പരിഗണിച്ചു.10വയസ്സുകാരിയുടെ അമ്മയുടെ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി മെഡിക്കല്‍ ബോര്‍ഡിനോട് നിര്‍ദേശം തേടിയിരുന്നു. ഗര്‍ഭം 31 ആഴ്ച പിന്നിട്ടെന്നും ശസ്ത്രക്രിയലൂടെയുള്ള […]

ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കി അര്‍ജന്റീന

  • 30th December 2020
  • 0 Comments

നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി അര്‍ജന്റീനന്‍ സെനറ്റ്. 14 ആഴ്ച വരെയുള്ള ഗര്‍ഭമാണ് അലസിപ്പിക്കാന്‍ നിയമപരമായ അനുമതി നല്‍കിയത്. മാനഭംഗം, അമ്മയുടെ ജീവന് ഭീഷണി എന്നീ സാഹചര്യങ്ങളിലും ഗര്‍ഭം അലസിപ്പിക്കാം. 38 പേരാണ് ബില്ലിന് അനുകൂലമായി വോട്ടു ചെയ്തത്. 29 പേര്‍ എതിര്‍ക്കുകയും ചെയ്തു. ബില്ലിന് പ്രസിഡണ്ട് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് അനുമതി നല്‍കി. ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് നേരത്തെ തന്നെ ബില്ലിന് അനുമതി നല്‍കിയിരുന്നു. The moment pic.twitter.com/c8pJEquYNc — Galia Moldavsky (@galiamoldavsky) December […]

error: Protected Content !!