അഭിമന്യു വധം; കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യം
ആലപ്പുഴ വള്ളിക്കുന്നം സ്വദേശി അഭിമന്യുവിന്‍റെ കൊലയ്ക്കു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് മുഖ്യപ്രതി സജയ് ജിത്തിന്‍റെ മൊഴി. അഭിമന്യുവിന്‍റെ സഹോദരൻ അനന്തുവിനെ ലക്ഷ്യമിട്ടാണ് ഉത്സവപറമ്പിൽ എത്തിയതെന്നും പ്രതി മൊഴി നല്‍കി. മുഖ്യപ്രതി സജയ് ജിത്തിന്‍റെയും ജിഷ്ണുവുന്‍റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാവിലെയാണ് സജയ് ജിത്ത് പാലാരിവട്ടത്ത് പൊലീസില്‍ കീഴടങ്ങിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജിഷ്ണുവിനെ എറണാകുളത്തു നിന്നു തന്നെ പൊലീസ് പിടികൂടിയത്. കൂടുതല്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏഴാം തീയതി അനന്തുവുമായി അടിപിടിയുണ്ടായിരുന്നു. അനന്തുവിനെ തേടിയാണ് […]