Kerala News

ജാമ്യവ്യവസ്ഥയിൽ ഇളവ്; അബ്ദുന്നാസർ മഅദനിയുടെ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും

  • 21st March 2023
  • 0 Comments

ബെംഗളൂരുവിൽ തന്നെ തുടരണമെന്ന ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് അബ്ദുന്നാസർ മഅദനിനൽകിയ അപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. അഭിഭാഷകൻ ഹാരീസ് ബീരാൻ ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ചിന് മുന്നിൽ ഹർജിയെക്കുറിച്ച് പരാമർശിച്ചിരുന്നുതുടര്‍ന്നാണ് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ആരോഗ്യ നില മോശമായതിനാൽ കേരളത്തിലേക്ക് മടങ്ങണമെന്ന അപേക്ഷയുമായാണ് മഅദനി കോടതിയെ സമീപിച്ചിരിക്കുന്നത്. പക്ഷാഘാതത്തെ തുടർന്ന് ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും അതിന്റെ ആയുർവേദ ചികിത്സക്കായി കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നും അപേക്ഷയിൽ പറയുന്നു. പിതാവിന്റെ ആരോഗ്യനിലയും മോശമാണ്. […]

error: Protected Content !!