റിയാസ് കല്യാണം കഴിച്ചതിനെതിരെ പ്രസംഗിച്ചതിനാണ് തനിക്കെതിരെ പ്രതികാര നടപടി;അബ്ദുറഹ്മാൻ കല്ലായി
മുഖ്യമന്ത്രിയുടെ മകളെ മന്ത്രി മുഹമ്മദ് റിയാസ് കല്യാണം കഴിച്ചതിനെതിരെ പ്രസംഗിച്ചതിനാണ് തനിക്കെതിരെ പ്രതികാര നടപടിയെന്ന് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി.അന്നത്തെ പ്രസംഗം തെറ്റാണെന്ന തോന്നല്‍ ഇല്ല. റിയാസ് മറ്റൊരു മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്താല്‍ അത് വ്യഭിചാരമാണെന്നത് മതശാസനയാണെന്നും അബ്ദു റഹ്മാന് കല്ലായി പറഞ്ഞു.അതേസമയം റിയാസിന്റെ പേര് പറയേണ്ടിയിരുന്നില്ല എന്ന് പാർട്ടി പറഞ്ഞതും താൻ ഉൾകൊണ്ടിട്ടുണ്ട്. മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്ന കേസിലാണ് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് കല്ലായിയെ അറസ്റ്റ് ചെയ്തത്. […]