അബ്ദുല്‍ റഹീമിന് മോചനം വൈകും; കേസ് വീണ്ടും മാറ്റി റിയാദ് കോടതി
റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനം വൈകും. തിങ്കളാഴ്ച ഉച്ചക്ക് 11.30ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ നടന്ന സിറ്റിങ്ങില്‍ കേസ് പരിഗണിച്ചെങ്കിലും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞ് മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കുകയായിരുന്നു. ജനുവരില്‍ 15ന് രാവിലെ എട്ടിന് ഇനി കേസ് പരിഗണിക്കുന്നത്. അന്ന് അന്തിമ തീരുമാനമുണ്ടാകും എന്ന് കരുതുന്നു. മോചനകാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അഞ്ചാമത്തെ കോടതി സിറ്റിങ്ങാണ് തിങ്കളാഴ്ച നടന്നത്. […]
