സിസ്റ്റര്‍ അഭയയെ കൊന്നത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചു;അഭയ കേസില്‍ നാളെ വിധി വരാനിരിക്കെ വെളിപ്പെടുത്തലുമായി പ്രോസിക്യൂഷന്‍ മൂന്നാം സാക്ഷി
സിസ്റ്റര്‍ അഭയയെ കൊന്നത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചതായി പ്രോസിക്യൂഷന്‍ മൂന്നാം സാക്ഷി അടയ്ക്കാ രാജു.അഭയ കേസില്‍ നാളെ വിധി വരാനിരിക്കെയാണ് രാജുവിന്റെ വെളിപ്പെടുത്തല്‍. ‘എസ്. പി മൈക്കിളിന്റെ നേതൃത്വത്തില്‍ തന്നെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചു. കുറ്റം ഏറ്റു പറഞ്ഞാല്‍ വീടും ഭാര്യയ്ക്ക് ജോലിയും ശരിയാക്കാമെന്നും പറഞ്ഞു,’ രാജു പറഞ്ഞു. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പയസ് ടെന്‍ത്ത് കോണ്‍വെന്റില്‍ മോഷ്ടിക്കാനെത്തിയപ്പോള്‍ പ്രതികളായ തോമസ് കോട്ടൂരിനെയും സെഫിയെയും കണ്ടെന്നും രാജു കൂട്ടിച്ചേര്‍ത്തു.1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ […]