സെന്തിൽ ബാലാജിയെ ചുമതലകളിൽ നിന്നൊഴിവാക്കി; വകുപ്പില്ലാ മന്ത്രി ആക്കാൻ തീരുമാനം
എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റ് അറസ്റ്റു ചെയ്ത തമിഴ്നാടി മന്ത്രി സെന്തിൽ ബാലാജിയെ ചുമതലകളിൽ നിന്നൊഴിവാക്കി വകുപ്പില്ലാ മന്ത്രി ആക്കാൻ തമിഴ്നാട് സർക്കാരിന്റെ തീരുമാനം. ബാലാജിയുടെ വകുപ്പുകൾ തങ്കം തേനരാശിനും മുത്തു സ്വാമിക്കുമായി വീതം വെക്കും. തങ്കം തേനരാശിന് ഇലക്ട്രിസിറ്റിയും മുത്തുസ്വാമിക്ക് എക്സൈസിന്റേയും അധിക ചുമതല നൽകും. അതേസമയം, ബിജെപിയെ വെല്ലുവിളിച്ച് സ്റ്റാലിൻ രംഗത്തെത്തി. ധൈര്യം ഉണ്ടെങ്കിൽ നേർക്കുനേർ വരണമെന്ന് എംകെ സ്റ്റാലിൻ പറഞ്ഞു. ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ല. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിയ്ക്കണം. ചരിത്രം അറിയില്ലെങ്കിൽ ദില്ലിയിലെ […]