Kerala News

കോഴിക്കോട് ആവിക്കലില്‍ മാലിന്യപ്ലാന്‍റിനെതിരായ ഹര്‍ത്താലിനിടെ പൊലീസും സമരക്കാരും തമ്മിൽ സംഘർഷം,ലാത്തിച്ചാര്‍ജ്, കണ്ണീര്‍ വാതകം

ആവിക്കൽ തോടിൽ മലിന ജലപ്ലാന്റിനെതിരായ ഹർത്താലിനിടയിൽ സംഘർഷം. പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് കണ്ണീര്‍വാതക പ്രയോഗം നടത്തുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.വഴിതടഞ്ഞ നാട്ടുകാരെ പൊലീസ് അടിച്ചോടിച്ചു. പ്ലാന്റ് നിർമ്മാണം അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രദേശവാസികൾ പറഞ്ഞു.സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് പോലീസ് നടപടി. രാവിലെ ഒന്നരമണിക്കൂറോളം സമരക്കാര്‍ റോഡ് ഉപരോധിച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മൂന്നാലിങ്കൽ, വെള്ളയിൽ, തോപ്പയിൽ വാർഡുകളിലാണ് സമരസമിതി ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് […]

Kerala News

ആവിക്കലില്‍ മാലിന്യസംസ്ക്കരണ പ്ലാന്റിന്റെ നിർമാണം ആരംഭിച്ചു,പ്രതിഷേധവുമായി നാട്ടുകാർ,വന്‍ പൊലീസ് സന്നാഹം

  • 27th June 2022
  • 0 Comments

ആവിക്കൽ തോടിന് സമീപത്തെ മലിനജല പ്ലാന്‍റ് നിർമാണവുമായി മുന്നോട്ടുപോകാനുള്ള കോര്‍പറേഷന്‍ തീരുമാനത്തിനെതിരെ വൻ പ്രതിഷേധം.വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്. മലിന ജല സംസ്‌കരണ പ്ലാന്റ് നിർമാണം ഇന്ന് ആരംഭിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. നാട്ടുകാർ സംഘടിക്കും മുൻപ് തന്നെ ഉദ്യോഗസ്ഥർ നിർമാണ സ്ഥലത്ത് കയറുകയായിരുന്നു. നിർമാണം തുടങ്ങിയതിനു പിന്നാലെ സമരക്കാർ മാർച്ച് ആരംഭിച്ചു. ദേശീയ പാത ഉപരോധിക്കാനും നീക്കമുണ്ടായി നടക്കാവിൽ കണ്ണൂർ റോഡ് സമരക്കാർ ഉപരോധിച്ചു.മേയര്‍ ഭവനിലേക്ക് പ്രദേശവാസികള്‍ പ്രതിഷേധ മാർച്ച് നടത്തി. മലിനജല പ്ലാന്‍റ് നിർമാണത്തിനെതിരായി […]

error: Protected Content !!