Kerala News

ആറ്റിങ്ങലിൽ ഫെഡറൽ ബാങ്ക് എ.ടി.എമ്മിനുള്ളിൽ തീപിടിച്ചു

  • 5th March 2023
  • 0 Comments

തിരുവനന്തപുരം ആറ്റിങ്ങലിൽ എ.ടി.എം കൗണ്ടറിനു തീപിടിച്ചു. ആറ്റിങ്ങൽ ആലംകോട് സ്ഥിതിചെയ്യുന്ന ഫെഡറൽ ബാങ്കിന്റെ എ ടി എം കൗണ്ടറിനാണ് തീപിടിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം.രാവിലെ പണമെടുക്കാൻ എത്തിയവരാണ് എ.ടി.എം മെഷീനിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഫയര്‍‌സ്റ്റേഷനിൽനിന്ന് ഉദ്യോഗസ്ഥരെത്തി തീയണച്ചു. തീപിടുത്തത്തിൽ എ ടി എം കൗണ്ടറിന്നുള്ളിലെ എസി ഉൾപ്പടെയുള്ള യന്ത്രസാമഗ്രികൾ ഭാഗികമായി കത്തി നശിച്ചതായി അഗ്നിശമനസേന അറിയിച്ചു. ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Kerala News

പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യവിചാരണ;കാക്കിയുടെ അഹങ്കാരമല്ലേ?’ ഇങ്ങനെയാണോ പെരുമാറേണ്ടത്,ആഞ്ഞടിച്ച് കോടതി

  • 29th November 2021
  • 0 Comments

ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ട് വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ വനിതാ ഉദ്യോഗസ്ഥക്കെതിരെ എതിരെ രൂക്ഷമായി വിമർശനമിച്ച് ഹൈക്കോടതിപൊലീസുകാരി ഒരു സ്ത്രീയല്ലെന്നും എന്തിനാണ് ഇങ്ങനൊരു പിങ്ക് പൊലീസെന്നും കോടതി ചോദിച്ചു.‘കുട്ടിയുടെ കരച്ചില്‍ വേദന ഉണ്ടാക്കുന്നു. മൊബൈല്‍ ഫോണിന്റെ വില പോലും കുട്ടിയുടെ ജീവന് നല്‍കിയില്ല. ഇങ്ങനെയാണോ പെരുമാറേണ്ടത്,’ കോടതി പറഞ്ഞു.സംഭവത്തില്‍ ഡി.ജി.പിയോട് കോടതി നേരിട്ട് റിപ്പോര്‍ട്ട് തേടി. കാക്കിയിട്ടത് കൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നാട്ടുകാരുടെ കൈയില്‍ നിന്ന് അടി കിട്ടാതിരുന്നതും കുട്ടിക്ക് ജീവനുള്ള […]

Kerala News

ആറ്റിങ്ങലിലെ പരസ്യവിചാരണ;ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസിലുണ്ടോ? വഴിയിൽ കണ്ട കുട്ടിയോട് എന്തിനാണ് പോലീസ് മൊബൈൽ ഫോണിനെ കുറിച്ച് ചോദിച്ചത്?

  • 19th November 2021
  • 0 Comments

മോഷണക്കുറ്റം ആരോപിച്ച് ആറ്റിങ്ങലിൽ പിതാവിനേയും മകളേയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി.സംഭവത്തില്‍ ആരോപണവിധേയായ ഉദ്യോഗസ്ഥയ്ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.വഴിയിൽ കണ്ട കുട്ടിയോട് എന്തിനാണ് പൊലീസ് മൊബൈൽ ഫോണിനെക്കുറിച്ച് ചോദിച്ചതെന്ന് കോട‌തി ചോദിച്ചു. ഈ പൊലീസുദ്യോ​ഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസിൽ തു‌ടരുന്നുണ്ടോ എന്നും ചോദിച്ച കോടതി സംഭവം ചെറുതായി കാണാനാവില്ലെന്നും വ്യക്തമാക്കി..മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന പേരില്‍ പരസ്യ വിചാരണയ്ക്കിരയായ തോന്നയ്ക്കല്‍ ജയചന്ദ്രന്റെ മകളാണ് ഹൈക്കോടതിയെ സമീപിച്ചത്. പിങ്ക് പൊലീസ് […]

error: Protected Content !!