National

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ബി.ജെ.പി ശ്രമിക്കുന്നു; ആം ആദ്മി

  • 12th April 2024
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ശ്രമിക്കുകയാണ് ബി.ജെ.പിയെന്ന് ആം ആദ്മി പാര്‍ട്ടി. കെജ്രിവാള്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ ഗൂഢാലോചനയെ കുറിച്ച് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചതായി മന്ത്രി അതിഷി വ്യക്തമാക്കി. വിവിധ വകുപ്പുകളില്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തസ്തിക മാസങ്ങളായി ഒഴിഞ്ഞു കിടക്കുമ്പോഴും നിയമനത്തിന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അതിഷി ചൂണ്ടിക്കാട്ടി. ”ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒരു തെളിവുമില്ലാത്ത കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കി. ഡല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണത്. കുറച്ച് […]

National

ജയിലിലായതിന് ശേഷം കെജ്രിവാളിന്റെ ഭാരം നാലരക്കിലോ കുറഞ്ഞു; ആരോഗ്യനിലയില്‍ ആശങ്കയെന്ന് ആംആദ്മി;ആരോപണങ്ങള്‍ ജയില്‍ അധികൃതര്‍ നിഷേധിച്ചു

  • 3rd April 2024
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ശരീരഭാരം കുറയുന്നതായി എ.എ.പി മന്ത്രി അതിഷി മര്‍ലേന. മാര്‍ച്ച് 21 ന് അറസ്റ്റിലായതിനുശേഷം നാലര കിലോ ഭാരം കുറഞ്ഞെന്ന് അതിഷി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഭാരം കുറയുന്നതില്‍ ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചതായും അതിഷി എക്സില്‍ കുറിച്ച പോസ്റ്റില്‍ ആരോപിക്കുന്നു. ‘അരവിന്ദ് കെജ്‌രിവാള്‍ കടുത്ത പ്രമേഹരോഗിയാണ്. ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും അദ്ദേഹം രാജ്യത്തെ സേവിക്കാന്‍ 24 മണിക്കൂറും ജോലി ചെയ്യാറുണ്ടായിരുന്നു. അറസ്റ്റിലായതിന് ശേഷം അരവിന്ദ് കെജ്‌രിവാളിന്റെ ഭാരം […]

National

മദ്യനയ അഴിമതിക്കേസ്: എഎപി എംപി സഞ്ജയ് സിങ്ങിന് ജാമ്യം; ഇ.ഡി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സുപ്രീം കോടതി

  • 2nd April 2024
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ആംആദ്മി പാര്‍ട്ടി നേതാവും എംപിയുമായ സഞ്ജയ് സിങിന് ജാമ്യം. സുപ്രീം കോടതിയാണ് സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനുള്ള വ്യവസ്ഥകള്‍ വിചാരണക്കോടതി തീരുമാനിക്കും. കേസില്‍ അഞ്ചുമാസത്തിന് ശേഷം സഞ്ജയിന് ജാമ്യം ലഭിക്കുന്നത്. ജാമ്യം അനുവദിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ഇഡി സുപ്രീം കോടതിയെ അറിയിച്ചു. ആറ് മാസം അന്വേഷിച്ചിട്ടും സഞ്ജയ് സിങ്ങിനെതിരെ ഒരു തെളിവും കണ്ടെത്താന്‍ ഇഡിക്ക് ആയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത, പിബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് […]

National

ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; അതിഷി

  • 2nd April 2024
  • 0 Comments

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരാന്‍ തനിക്ക് ക്ഷണം ലഭിച്ചതായി എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിഷി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാം എന്നായിരുന്നു ബിജെപി ഓഫര്‍. തന്റെ ഏറ്റവും അടുത്ത സുഹൃത്ത് വഴിയാണ് ബിജെപി തന്നെ സമീപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നാല് നേതാക്കളെ കൂടി അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നുണ്ട്. കെജ്‌രിവാളിന്റെ അറസ്റ്റിലൂടെ എഎപി പിളരും എന്ന് ബിജെപി കരുതിയെന്നും അതിഷി പറഞ്ഞു. […]

National

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ നീക്കം?

  • 28th March 2024
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കുന്നു. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തി. അതേസമയം ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉച്ചയോടെയാകും കേജ്‌രിവാളിനെ റോസ് അവന്യു കോടതിയില്‍ എത്തിക്കുക. ഇഡി വീണ്ടും കസ്റ്റഡി നീട്ടി ചോദിക്കാനാണ് സാധ്യത.

National

പ്രതിഷേധം ശക്തമാക്കാന്‍ എഎപി; നരേന്ദ്ര മോദിയുടെ വസതി വളയാന്‍ അനുമതി നിഷേധിച്ച് പോലീസ്

  • 26th March 2024
  • 0 Comments

മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധ മാര്‍ച്ചിന് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധിക്കാന്‍ പാര്‍ട്ടി നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ മാര്‍ച്ചിനാണ് പൊലീസ് അനുമതി നിഷേധിച്ചത്. എന്നാല്‍ അനുമതിയില്ലാതെ തന്നെ മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. ഈ സാഹചര്യത്തില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഡല്‍ഹിയിലെ തന്ത്ര പ്രധാന മേഖലകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തും. തുഗ്ലക്ക് റോഡ്, സഫ്ദര്‍ജംഗ് റോഡ്, […]

National

ഡല്‍ഹി മദ്യനയത്തിലെ അഴിമതിപ്പണം മുഴുവന്‍ കിട്ടിയത് ബി ജെപിക്ക്; അരവിന്ദ് കെജ്രിവാളിനെ കുടുക്കിയത്; കണക്കുകള്‍ പുറത്തുവിട്ട് ആം ആദ്മി പാര്‍ട്ടി

  • 23rd March 2024
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിന് പിന്നാലെ കേസിലെ മാപ്പുസാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടു വഴി നല്‍കിയ സംഭാവനയുടെ കണക്കുകള്‍ പുറത്തുവിട്ട് ആം ആദ്മി പാര്‍ട്ടി. ശരത് ചന്ദ്ര ബിജെപിക്ക് ഇലക്ടല്‍ ബോണ്ട് വഴി 59.5 കോടി സംഭാവന നല്‍കിയെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഡല്‍ഹി മദ്യനയത്തിലെ അഴിമതിപ്പണം മുഴുവന്‍ കിട്ടിയത് ബി.ജെ.പിക്കാണെന്ന് ആം ആദ്മി പാര്‍ട്ടി. മദ്യനയത്തിന്റെ ഭാഗമായി പണം ആര്, എവിടെ കൊടുത്തുന്ന് […]

National

ഡല്‍ഹിയില്‍ പ്രതിഷേധത്തില്‍ സംഘര്‍ഷം; മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും അറസ്റ്റില്‍, ബി.ജെ.പി ഓഫിസിലേക്ക് ആം ആദ്മി മാര്‍ച്ച്

  • 22nd March 2024
  • 0 Comments

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെതിരെ എഎപി പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ബിജെപി ഓഫീസിലേക്കാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് തടഞ്ഞതോടെ പൊലീസും എഎപി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. സംഘര്‍ഷത്തിനിടെ മന്ത്രിമാരായ അതിഷി മര്‍ലേനയും സൗരഭ് ഭരദ്വാജും റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസ് രണ്ടു മന്ത്രിമാരെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധിച്ച നിരവധി എഎപി പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് […]

National Trending

അരവിന്ദ് കെജരിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി; പ്രതിഷേധം

  • 22nd March 2024
  • 0 Comments

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡല്‍ഹി റൗസ് അവന്യു കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാനാണു സാധ്യത.കെജരിവാളിനെ വെള്ളിയാഴ്ച പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കുമെന്നും ചോദ്യം ചെയ്യലിനായി ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്നലെ കെജരിവാളിന്റെ വീട്ടിലെത്തിയ ഇഡി സംഘം രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെജരിവാളിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹര്‍ജി വ്യാഴാഴ്ച ഡല്‍ഹി […]

National

പഞ്ചാബില്‍ ആം ആദ്മി നേതാവിനെ വെടിവച്ചു കൊന്നു; ആക്രമണം കാറില്‍ സഞ്ചരിക്കുമ്പോള്‍

  • 1st March 2024
  • 0 Comments

പഞ്ചാബിലെ തരണ്‍-തരണ്‍ ജില്ലയില്‍ ആം ആദ്മി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. പ്രാദേശിക നേതാവ് ഗുര്‍പ്രീത് ചോളയാണ് കൊല്ലപ്പെട്ടത്. കാറില്‍ സഞ്ചരിക്കുമ്പോഴാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. റെയില്‍വേ ക്രോസിങ്ങിന് സമീപത്തു വച്ച് ഗുര്‍പ്രീത് ചോള സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി വെടിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

error: Protected Content !!