kerala Kerala

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി

ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിര്‍ണായക പ്രഖ്യാപനവുമായി ആം ആദ്മി പാര്‍ട്ടി. ബീഹാറില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും. കോണ്‍ഗ്രസ് ഉള്‍പ്പടെ ഒരു പാര്‍ട്ടിയുമായും സഖ്യം ഉണ്ടാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി വക്താവ് അറിയിച്ചു. ബീഹാറിലെ എല്ലാ സീറ്റിലും പാര്‍ട്ടി മത്സരിക്കും. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായിരുന്നു ആം ആദ്മി പാര്‍ട്ടി. അതിന് ശേഷം കാര്യമായ ഒരു യോഗം പോലും നടക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് ഏതാണ് പാര്‍ട്ടി […]

Kerala kerala

ഇന്ത്യ സഖ്യം വിട്ട് എ എ പി; ‘കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സഖ്യം’

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ സഖ്യം വിട്ട് എ എ പി. ഇനി ഇന്ത്യ സഖ്യത്തില്‍ ഇല്ലെന്ന് ആം ആദ്മി പാര്‍ട്ടി (എ എ പി) അറിയിച്ചു. യഥാര്‍ഥ സഖ്യം കോണ്‍ഗ്രസും ബി ജെ പിയും തമ്മിലെന്ന് എ എ പി പ്രസ്താവനയില്‍ പറഞ്ഞു. ഭാവി തെരഞ്ഞെടുപ്പുകളില്‍ എ എ പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും സ്വയംപുറത്ത് പോകുന്ന എ എ പി അറിയിച്ചു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ എ പി ഒറ്റയ്ക്ക് മത്സരിക്കും.

National

അതിഷിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ഹര്‍ജി; ഡല്‍ഹി ഹൈകോടതി നോട്ടീസയച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അതിഷിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ നോട്ടീസയച്ച് ഹൈകോടതി. കല്‍ക്കാജി മണ്ഡലത്തില്‍ ബി.ജെ.പിയുടെ രമേഷ് ബിധുരിയെ 3521 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് അതിഷി വിജയിച്ചത്. അതിഷി തെരഞ്ഞെടുപ്പില്‍ ക്രമക്കേട് കാണിച്ചുവെന്നും മുഖ്യമന്ത്രി പദം ദുരുപയോഗം ചെയ്തുവെന്നും കാണിച്ചാണ് ഹരജി നല്‍കിയിരിക്കുന്നത്. ഈ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി ഹൈകോടതി പൊലീസിനും അതിഷിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും നോട്ടീസയച്ചിരിക്കുന്നത്. ജസ്റ്റിസ് ജ്യോതി സിങ്ങിന്റെ ബെഞ്ചാണ് നോട്ടീസ് അയച്ചത്. കല്‍കാജിയിലെ വോട്ടര്‍മാരായ കമല്‍ജിത് സിങ് […]

National

ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും; കോണ്‍ഗ്രസുമായി സഖ്യമില്ല; അരവിന്ദ് കെജ്രിവാള്‍

  • 11th December 2024
  • 0 Comments

ന്യൂ ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ആം ആദ്മി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. കോണ്‍ഗ്രസുമായി യാതൊരു സഖ്യത്തിന് സാധ്യതയില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇന്‍ഡ്യ സഖ്യത്തിലെ മറ്റ് കക്ഷികളുമായി ആം ആദ്മി ചര്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കെജ്രിവാളിന്റെ വിശദീകരണം. ‘ഈ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സ്വന്തം ശക്തിയില്‍ മത്സരിക്കും. കോണ്‍ഗ്രസുമായി യാതൊരു സഖ്യത്തിനും സാധ്യതയില്ല’ സാമൂഹ്യമാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ കെജ്രിവാള്‍ വ്യക്തമാക്കി. ഈ മാസം […]

National

വാക്കേറ്റം; ആംആദ്മി പാര്‍ട്ടി നേതാവിന് വെടിയേറ്റു

  • 6th October 2024
  • 0 Comments

ന്യൂഡല്‍ഹി: പഞ്ചാബില്‍ വാക്കേറ്റത്തിനിടെ ആംആദ്മി പാര്‍ട്ടി നേതാവിന് വെടിയേറ്റു. ഫസില്‍ക്ക ജില്ലയിലെ ജലാലാബാദിലാണ് ശിരോമണി അകാലിദള്‍ നേതാക്കളുമായുണ്ടായ സംഘര്‍ഷത്തില്‍ നേതാവിന് വെടിയേറ്റത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ആംആദ്മി സ്ഥാനാര്‍ഥി മന്‍ദീപ് സിങിനാണ് നെഞ്ചിന് വെടിയേറ്റത്. ഇദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്ലോക്ക് ഡെവലപ്മെന്റ് ആന്‍ഡ് പഞ്ചായത്ത് ഓഫീസറുടെ കാര്യാലയത്തിന് പുറത്തായിരുന്നു സംഭവം. മുന്‍ എംപി സോറ സിങ് മന്നിന്റെ മകന്‍ വര്‍ദേവ് സിങ് നോനി മന്‍ ആണ് വെടിവച്ചത്. ഒരു സ്‌കൂളിന്റെ ഫയലുമായി ബന്ധപ്പെട്ട വിഷയത്തിന് പഞ്ചായത്തിലെത്തിയ വര്‍ദേവിന്റെ […]

National

ഡല്‍ഹിക്ക് ഇനി പുതിയ വനിതാ മുഖ്യമന്ത്രി; അരവിന്ദ് കെജ്രിവാളിന് പിന്‍ഗാമി അതിഷി മര്‍ലേന

  • 17th September 2024
  • 0 Comments

ന്യൂഡല്‍ഹി: എ എ പി നേതാവ് കെജ്രിവാള്‍ രാജി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിഷി മര്‍ലേനയെ ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നിലവില്‍ മന്ത്രി കൂടിയായ അതിഷിയെ സ്ഥാനത്തേക്കു തെരഞ്ഞെടുത്തത്. ഇന്നു ചേര്‍ന്ന എഎപി എംഎല്‍എമാരുടെ യോഗത്തിലാണു തീരുമാനം. ഷീലാ ദീക്ഷിത്തിനും സുഷമാ സ്വരാജിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന വനിതാ നേതാവാണ് അതിഷി. മദ്യനയക്കേസില്‍ കെജരിവാള്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ അതിഷിയായിരുന്നു പാര്‍ട്ടിയെയും സര്‍ക്കാറിനെയും നയിച്ചത്.

National

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി

  • 10th September 2024
  • 0 Comments

ചണ്ഡീഗഢ്: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. കര്‍ഷക സംഘടനാ നേതാവ് തര്‍ലോചന്‍ സിങ് (56) ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ലുധിയാന ജില്ലയിലെ ഖന്നയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഖന്നയിലെ എഎപിയുടെ കര്‍ഷക വിഭാഗത്തിന്റെ പ്രസിഡന്റായിരുന്നു ഇകോലഹ സ്വദേശിയായ സിങ്. വെടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തിയ സിങ്ങിനെ മകനാണ് പ്രദേശവാസികളുടെ സഹായത്താല്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് മകന്‍ ഹര്‍പ്രീത് സിങ് ആരോപിച്ചു.

kerala Kerala kerala politics

ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇഡി

  • 2nd September 2024
  • 0 Comments

ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇഡി. രാവിലെ വസതിയില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്. അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു.വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിലാണ് അറസ്റ്റ്. ദില്ലി ഓഖ്ലയിലെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു ഇതിനു പിന്നാലെയാണ് അറസ്റ്റ്.തന്നെയും എഎപി നേതാക്കളെയും കേന്ദ്രം ലക്ഷ്യമിടുന്നതായി അമാനത്തുള്ള ഖാന്‍ ആരോപിച്ചു.റെയ്ഡിനു പിന്നില്‍ രാഷ്ട്രീയ പകപോക്കലെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

National

നരേന്ദ്ര മോദിയുടെ ഗാരന്റിക്ക് ബദലുമായി ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗാരന്റിക്ക് ബദലുമായി ആം ആദ്മി പാര്‍ട്ടി. കെജ്രിവാളിന്റെ പത്ത് ഗ്യാരണ്ടികള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് തീരുമാനം. ഗ്യാരന്റി സംബന്ധിച്ച് ഇന്‍ഡ്യ മുന്നണി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ല. എങ്കിലും ഇന്‍ഡ്യ സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ഇത് നടപ്പിലാക്കും. പുതിയ ഭാരതത്തിനുള്ള കാഴ്ച്ചപ്പാടാണ് പത്ത് ഗ്യാരന്റിയിലൂടെ മുന്നോട്ട് വെക്കുന്നതെന്നും വിലക്കയറ്റത്തില്‍ നിന്നും ജനങ്ങള്‍ക്ക് മോചനം ഉറപ്പാക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. മോദിയുടെ ഗ്യാരന്റിയില്‍ വിശ്വസിക്കണോ, കെജ്രിവാളിന്റെ ഗ്യാരന്റിയില്‍ വിശ്വസിക്കണോയെന്ന് ജനത്തിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. തന്റെ […]

National

അരവിന്ദ് കെജ്രിവാള്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി; റോഡ് ഷോ; കളത്തിലിറങ്ങാന്‍ ശ്രമം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഭാര്യ സുനിത കെജ്രിവാളിനും പഞ്ചാബ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒപ്പമാണ് ക്ഷേത്ര ദര്‍ശനം നടത്തിയത്. ജയില്‍ മോചിതനായ ശേഷം അരവിന്ദ് കെജ്രിവാള്‍ ആദ്യം എത്തുന്നത് ഡല്‍ഹി ഹനുമാന്‍ ക്ഷേത്രത്തിലാണ്. ഒരു മണിക്കൂര്‍ സമയം കെജ്രിവാള്‍ പ്രാര്‍ത്ഥനയുമായി ക്ഷേത്രത്തില്‍ തുടര്‍ന്നു. പുറത്തിറങ്ങിയാല്‍ ഭര്‍ത്താവിനൊപ്പം ഹനുമാന്‍ ക്ഷേത്രത്തിലെത്തുമെന്ന് സുനിത കെജ്രിവാളിന് നേര്‍ച്ച നേര്‍ന്നിരുന്നു. ഇന്ന് ദക്ഷിണ ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ റോഡ് ഷോ നടത്തി പ്രചാരണത്തിന് ശക്തി പകരാനാണ് […]

error: Protected Content !!