കുടുംബത്തോടപ്പം ചെലവഴിക്കണം;സിനിമയിൽ നിന്നും ആമിർഖാൻ ഇടവേളയെടുക്കുന്നു
ആമിർ ഖാൻ സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നു.കുറച്ച് വർഷങ്ങൾ അമ്മയ്ക്കും മക്കൾക്കുമൊപ്പം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അതിനൊപ്പം തന്നെ നല്ല സിനിമകൾ നിര്‍മിക്കുമെന്നും ആമിർ പറഞ്ഞു.35 വർഷത്തെ അഭിനയ ജീവിതത്തിനിടെ ഇതാദ്യമായാണ് ഇടവേളയെടുക്കുന്നതെന്ന് ആമിർ ചൂണ്ടിക്കാട്ടി. അഭിനയം എന്ന ഒറ്റക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. ഉറ്റവർക്കൊപ്പം സമയം പങ്കിടാനും ജീവിതം വളരെ വ്യത്യസ്തമായ രീതിയിൽ അനുഭവിക്കാനും ഇതാണ് നല്ല സമയമെന്നാണ് കരുതുന്നത്. അടുത്ത കുറച്ചുവർഷത്തേക്ക് അഭിനേതാവായി ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2008ൽ പുറത്തിറങ്ങിയ ഒരു സ്പാനിഷ് ചിത്രത്തിന്റെ റീമേയ്ക്കായി എത്തുന്ന ചാമ്പ്യൻസിലും ആമിര്‍ […]
