ആദ്യ ദിനം നേടിയത് 16.7 കോടി; അമ്പരപ്പിച്ച് ‘ആടുജീവിതം’
പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം ആഗോള ബോക്സ് ഓഫിസില്‍ നിന്ന് മികച്ച കളക്ഷനാണ് നേടുന്നത്. ഇപ്പോള്‍ ആദ്യ ദിവസത്തെ ചിത്രത്തിന്റെ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ആദ്യ ദിവസം ചിത്രം 16.7 കോടി നേടിയെന്നാണ് വ്യക്തമാക്കിയത്. ലോകമെമ്പാടുമായി 1724 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. രണ്ട് ദിവസത്തില്‍ ചിത്രം 30 കോടി ക്ലബ്ബില്‍ ഇടംനേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ നിന്നും ആദ്യ ദിനം 8.78 കോടിയായിരുന്നു കളക്ഷന്‍. രണ്ട് ശനി, ഞായര്‍ ദിവസങ്ങളിലും വലിയ രീതിയിലുള്ള അഡ്വാന്‍സ് ബുക്കിങ് ആണ് സിനിമയ്ക്കു […]

