‘ആദ്യം ആധാർ’ സമഗ്ര ആധാർ എൻറോൾമെൻ്റ് പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം പി. എ. മുഹമ്മദ് റിയാസ് നിർവഹിച്ചു
ജനോപകാരപ്രദമായ കാര്യങ്ങളിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘ആദ്യം ആധാർ`സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞത്തിന്റെ ആദ്യ ഘട്ട ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം ചെലവൂർ ജി എൽ പി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് ഗുണകരമാകുന്ന കാര്യങ്ങളിൽ എല്ലാവരെയും ഒന്നിപ്പിക്കുക എന്നതാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാമൂഹ്യ പ്രവർത്തകരുടെയും കടമ. സംസ്ഥാനത്ത് തന്നെ ഏറെ മാതൃകാപരമാണ് […]
