ആധാറിലെ വിലാസം മാറ്റാൻ കുടുംബാംഗത്തിന്റെ ‘സഹായം’ മതി,എളുപ്പ മാർഗം അവതരിപ്പിച്ച് യുഐഡിഎഐ
ആധാർ കാർഡിലെ വിലാസം പുതുക്കുന്നതിനോ മാറ്റുന്നതിനോ ഇപ്പോൾ പുതിയ അവസരം നൽകിയിരിക്കുകയാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) കുടുംബനാഥന്റെ സമ്മതത്തോടെ ഓൺലൈനായി ആധാറിലെ വിലാസം അപ്‌ഡേറ്റ് ചെയ്യാൻ യുഐഡിഎഐ അനുവദിക്കുന്നു. റേഷൻ കാർഡ്, മാർക്‌ഷീറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് അല്ലെങ്കിൽ അപേക്ഷകന്റെയും കുടുംബനാഥന്റെയും ബന്ധം വ്യക്തമാക്കികൊണ്ട് നടപടികൾ ആരംഭിക്കാം. ബന്ധത്തിന്റെ തെളിവ് രേഖ ലഭ്യമല്ലെങ്കിൽ, യുഐഡിഎഐ നിർദ്ദേശിച്ച ഫോർമാറ്റിൽ കുടുംബനാഥന് സ്വയം പ്രഖ്യാപനം സമർപ്പിക്കാം. വിവിധ കാരണങ്ങളാൽ ആളുകൾ താമസം മാറേണ്ടി വരുമ്പോൾ ഇത്തരത്തിൽ […]
