എന്തിനായിരുന്നു ഇത്ര തിടുക്കം സുഹൃത്തേയെന്ന് എ ആർ റഹ്മാൻ,ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ലോകവും,ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി ബംഗാള്‍ സര്‍ക്കാര്‍
അന്തരിച്ച പ്രമുഖ ഗായകന്‍ കെ.കെ.യ്ക്ക് ആദരാഞ്ജലി അർപ്പിച്ച് എ ആര്‍ റഹ്‍മാന്‍. സമൂഹ മാധ്യമങ്ങളിലൂടെയാണ് എആർ റഹ്മാൻ വേദന പങ്കുവെച്ചത്. ‘പ്രിയപ്പെട്ട കെകെ, എന്തിനായിരുന്നു ഇത്ര തിടുക്കം. നിങ്ങളെ പോലുള്ള അനുഗ്രഹീത കലാകാരന്മാരാണ് ഈ ജീവിതത്തെ കൂടുതൽ സഹനീയമാക്കുന്നത്’, അദ്ദേഹം കുറിച്ചു. കെകെയുടെ വിയോഗത്തിൽ മോഹൻലാലും അനുശോചനം അറിയിച്ചിരുന്നു. ‘ഗായകന്‍ കെ കെയുടെ വിയോഗവാര്‍ത്ത അറിഞ്ഞതില്‍ ദുഖമുണ്ട്. ജീവിതകാലം മുഴുവന്‍ മനോഹരമായ ഗാനങ്ങള്‍ അദ്ദേഹം നമുക്ക് സമ്മാനിച്ചു. ഇനിയും പലര്‍ക്കും പ്രണയിക്കാനായി അദ്ദേഹത്തിന്റെ ശബ്ദം കാലങ്ങളോളം നിലനില്‍ക്കും. […]
