പ്രദീപ് കുമാറിന്റെ കുടുംബത്തിന് സഹായഹസ്തവുമായി സംസ്ഥാന സർക്കാർ; കുടുംബത്തിന് 5 ലക്ഷം, ഭാര്യക്ക് ജോലി,അച്ഛന്റെ ചികിത്സക്ക് 3 ലക്ഷം നൽകാനും തീരുമാനം
കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ എ പ്രദീപിന്‍റെ കുടുംബത്തിന് സഹായവുമായി സംസ്ഥാന സർക്കാർ. കുടുംബത്തിന് 5 ലക്ഷവും, ഭാര്യക്ക് ജോലിയും നൽകാൻ തീരുമാനം. അച്ഛന്‍റെ ചികിത്സാ സഹായമായി മൂന്നുലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ ബുധനാഴ്ച ഊട്ടിക്ക് സമീപം കൂനൂരിൽ 14 പേർ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്ടർ തകർന്നാണ് പ്രദീപ് മരിച്ചത്. പ്രദീപും സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും അടക്കം 13 പേർ അപകട […]