എസ് ഡി പി ഐ പ്രവർത്തകന്റെ കൊലപാതകം; പക വീട്ടലെന്ന് സംശയമുണ്ട്; എ പ്രഭാകരൻ
പാലക്കാട് എസ് ഡി പി ഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകം പക വീട്ടലാണെന്ന് സംശയമുണ്ടെന്നും നാട്ടിലെ സമാധാനം തകർക്കാനുള്ള ശ്രമമാണെന്നും മലമ്പുഴ എം എൽ എയും മുതിർന്ന സി പി എം നേതാവുമായ എ പ്രഭാകരൻ. പാലക്കാട് മമ്പറത്ത് മുൻപ് നടന്ന കൊലപാതകവുമായി ഇതിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ‘വിഷു ദിവസത്തിൽ ഇങ്ങിനെയൊരു അക്രമം നടന്നതിനെ ശക്തമായി അപലപിക്കുന്നു. അക്രമം വ്യാപിക്കാതിരിക്കാൻ മുൻകരുതലെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടും. പച്ചമനുഷ്യനെ വെട്ടിക്കൊലപ്പെടുത്തിയത് എന്ത് രാഷ്ട്രീയമാണ്? മുൻപ് ഒരു അക്രമം […]
