പാല്‍ സൊസൈറ്റി തെരഞ്ഞെടുപ്പല്ല ഇവിടെ നടക്കുന്നത്;അരിത ബാബുവിനെ പരിഹസിച്ച് എ എം ആരിഫ്
കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെ പരിഹസിച്ച് എ എം ആരിഫ് എംപി. നടക്കുന്നത് പാല്‍ സൊസൈറ്റി തെരഞ്ഞെടുപ്പ് അല്ലെന്നായിരുന്നു ആരിഫ് പറഞ്ഞത്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഘടിപ്പിച്ച വനിതാ സംഗമത്തിലാണ് ഇടതു എംപിയുടെ പരിഹാസം. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന എൽഡിഎഫ് വനിതാ സംഗമത്തിലായിരുന്നു പരിഹാസം.പ്രാരാബ്ധമാണ് ഇവിടെ മാനദണ്ഡമെങ്കില്‍ അത് പറയണം. പാല്‍ സൊസൈറ്റി തെരഞ്ഞെടുപ്പല്ല ഇവിടെ നടക്കുന്നത്. ഇത് കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് എന്ന് യുഡിഎഫ് ഓര്‍ക്കണമെന്നും എ എം ആരിഫ് പറഞ്ഞു. യുഡിഎഫ് […]
