തുല്യതയിലൂന്നിയ നവലോകം കെട്ടിപ്പടുക്കാം’; വനിതാദിന സന്ദേശവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുന്നതിനായി തുല്യാവസരങ്ങളും അവകാശങ്ങളും മെച്ചപ്പെട്ട രീതിയില്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഈ വര്‍ഷത്തെ വനിതാ ദിനം ഓര്‍മ്മപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുല്യതയിലൂന്നിയ നവലോകം കെട്ടിപ്പടുക്കാന്‍ ഒരുമിച്ചു പ്രയത്‌നിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പ് ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുന്നതിനായി തുല്യാവസരങ്ങളും അവകാശങ്ങളും മെച്ചപ്പെട്ട രീതിയില്‍ ഉറപ്പുവരുത്തേണ്ടതുണ്ട് എന്ന് ഈ വര്‍ഷത്തെ വനിതാ ദിനം ഓര്‍മ്മപ്പെടുത്തുന്നു. സ്ത്രീകളെ രണ്ടാം കിട പൗരന്മാരായി കാണുന്ന പുരുഷാധിപത്യ വ്യവസ്ഥ ചൂഷണത്തിലധിഷ്ഠിതമായ മുതലാളിത്ത ലോകക്രമവുമായി ആഴത്തില്‍ […]

