‘777 ചാര്‍ളി’ കണ്ട് പൊട്ടിക്കരഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
കിരണ്‍ രാജ് സംവിധാനം ചെയ്ത് കന്നഡ താരം രക്ഷിത് ഷെട്ടി കേന്ദ്ര കഥാപാത്രമായ ‘777 ചാര്‍ളി’ കണ്ട് പൊട്ടിക്കരഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ചിത്രം കണ്ടതിന് ശേഷം സഹിക്കാനാകാതെ കരയുന്ന മന്ത്രിയുടെ ചിത്രവും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയുടെ ഓര്‍മകളാണ് മുഖ്യമന്ത്രിയെ കരയിപ്പിച്ചത്. കഴിഞ്ഞ വര്ഷം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നായ സ്‌നൂബി വിടവാങ്ങിയിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കണ്ണീര്‍ തുടച്ചശേഷം ഈ ചിത്രം എല്ലാവരും കാണണമെന്ന് മന്ത്രി പറഞ്ഞു. നായ്ക്കളെക്കുറിച്ച് ധാരാളം സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. […]
