മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഏഴുമരണം
മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീ പിടിച്ച് ഏഴു മരണം. പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 39 പേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മുംബൈ ഗൊരേഗാവില്‍ ഏഴു നില കെട്ടിടത്തിനാണ് തീപിടിച്ചത്.ഇന്ന് രാവിലെയാണ് സംഭവം.പരുക്കേറ്റവരെ ഉടൻ തന്നെ എച്ച്ബിടി ട്രോമ സെന്റർ, കൂപ്പർ ഹോസ്പിറ്റൽ എന്നിവയുൾപ്പെടെ ഗോരേഗാവിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കിയ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അതേസമയം, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മരണപ്പെട്ടവർക്ക് അനുശോചനം […]