ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ; രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തു
ആലപ്പുഴ: ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യയില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കായികാധ്യാപകന്‍ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവര്‍ക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ 17 നാണ് പ്രജിത്ത് എന്ന ഏഴാം ക്ലാസുകാരന്‍ വീട്ടില്‍ സ്‌കൂള്‍ യൂണിഫോമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അന്ന് ക്ലാസിലെ അവസാന പീരിയഡില്‍ പ്രജിത്തിനെയും സഹപാഠിയായ അജയനെയും ക്ലാസില്‍ കണ്ടില്ല. സ്‌കൂള്‍ കോമ്പൗണ്ട് മുഴുവന്‍ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. വൈസ് പ്രിന്‍സിപ്പല്‍ മൈക്കിലൂടെ അനൗണ്‍സ്മെന്റ് നടത്തിയതിനെതുടര്‍ന്നാണ് […]
