സ്വർണക്കപ്പ് കോഴിക്കോടെത്തി ; സംസ്ഥാന സ്കൂൾ കലോത്സവം കൊടിയേറാൻ ഇനി മണിക്കൂറുകൾ മാത്രം
61-ാമത് കേരള സ്കൂൾ കലോത്സവം ആരംഭിക്കുവാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചുദിനം നീളുന്ന കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും അവസാന ഘട്ട മിനുക്കു പണിയിലാണ്. കലോത്സവം വൻവിജയമാക്കാൻ കോഴിക്കോട് ഒരുങ്ങിക്കഴിഞ്ഞു. 24 വേദികളും പ്രതിഭകളെയും കലാസ്വാദകരെയും വരവേൽക്കുന്നതിന് സജ്ജമാണ്. കലോത്സവ താരങ്ങളുടെ രജിസ്റ്ററേഷൻ രാവിലെ ആരംഭിച്ചു. മേളയിൽ പങ്കെടുക്കാൻ എത്തുന്ന കുട്ടികളുടെ ആദ്യ സംഘത്തെ ഒരുമണിക്ക് റെയിൽവേ സ്റ്റേഷനിൽ വച്ച് സ്വീകരിക്കും. താമസ […]
