Kerala

കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തിൽ നടപടി വേണമെന്ന ആവശ്യവുമായി സിപിഐഎം

  • 10th January 2023
  • 0 Comments

സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തിൽ നടപടി വേണമെന്ന ആവശ്യവുമായി സിപിഐഎം. ദൃശ്യാവിഷ്‌കാരം എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്ന് സിപിഐഎം പ്രസ്താവിച്ചു. സംഭവം വിശദമായി പരിശോധിച്ച് നടപടിയെടുക്കണമെന്നും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിൽ മുസ്ലിം വിരുദ്ധതയുണ്ടെന്ന ആരോപണം വിവിധ കോണുകളിൽ നിന്ന് ഉയർന്നുവന്നിരുന്നു. ഒരു മുസ്ലിം വേഷധാരിയെ ഇതിൽ തീവ്രവാദിയായി ചിത്രീകരിച്ചിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങൾ. ഇത് മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ […]

Kerala

ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു, കലോത്സവം കഴിഞ്ഞ ഉടൻ കലോത്സവ നഗരം ക്ലീൻ; മന്ത്രി പി എ മുഹമ്മദ് റിയാസ്

  • 9th January 2023
  • 0 Comments

കലോത്സവം കഴിഞ്ഞ ഉടൻ കലോത്സവ നഗരം ക്ലീൻ, വേദികളിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം എന്ന നിർദേശം പൂർണമായും പാലിച്ച എല്ലാവരെയും അഭിനന്ദിക്കുന്നെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അഞ്ച് ദിവസം ലക്ഷക്കണക്കിന് പേർ കലോത്സവ നഗരിയിലെത്തി. എന്നിട്ടും പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നന്നേ കുറവായിരുന്നു. അതാത് ദിവസം തന്നെ ശുചിത്വ സേനയുടെ നേതൃത്വത്തിൽ കലോത്സവ വേദികൾ ശുചീകരിക്കുകയും ചെയ്തുവെന്ന് മന്ത്രി വ്യക്തമാക്കി. കലോത്സവം കഴിഞ്ഞതിന് ശേഷം ആയിരത്തോളം പേർ നഗരം ശുചിത്വ പൂർണമാക്കാൻ ഇറങ്ങി. മുഖ്യ വേദിയായ […]

Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്വർണക്കപ്പിൽ മുത്തമിട്ട് കോഴിക്കോട്

  • 7th January 2023
  • 0 Comments

കോഴിക്കോട്: ആവേശകരമായ അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ലയ്ക്ക് കിരീടം. വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കണ്ണൂർ ജില്ലയെ മൂന്ന് പോയിന്റിന് പിന്നിലാക്കിയാണ് ആതിഥേയ ജില്ലയായ കോഴിക്കോട് സ്വർണക്കപ്പിൽ മുത്തമിട്ടത്. നിലവിൽ കേരള കലോത്സവ ജേതാക്കളിൽ ഏറ്റവും കൂടുതൽ തവണ കിരീടം സ്വന്തമായിക്കിയ റെക്കോർഡ് വിട്ടുകൊടുക്കാതെ ഇത്തവണയും ഉറപ്പിച്ചു വെച്ചിരിക്കുകയാണ് കോഴിക്കോട്. മത്സരങ്ങള്‍ക്കൊടുവില്‍ വിജയികളെ പ്രഖ്യാപിച്ചപ്പോള്‍ 938 പോയിന്റ് നേടിയാണ് കോഴിക്കോട് ഒന്നാമതെത്തിയത്. 918 പോയിന്റ് നേടി കണ്ണൂർ രണ്ടാം സ്ഥാനവും സ്വന്തമാക്കി. 916 പോയിന്റുകള്‍ നേടിയ […]

Kerala

‘കലോത്സവം കേരളത്തിൻ്റെ ഉത്സവമാക്കിയ മാധ്യമ പ്രവർത്തകർക്ക് നന്ദി’; അഭിനന്ദനവുമായി മന്ത്രി മുഹമ്മദ് റിയാസ്

  • 7th January 2023
  • 0 Comments

കോഴിക്കോട്; അറുപത്തൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭംഗിയും താളവും രാപ്പകലില്ലാതെ ഒപ്പിയെടുക്കാൻ കലോത്സവനഗരിയിൽ ആർജവത്തോടെ പ്രവർത്തിച്ച മാധ്യമപ്പടക്ക് നന്ദി അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. റേഡിയോ, പ്രിന്റ്,ടെലിവിഷൻ, ഓൺലൈൻ മാധ്യമങ്ങൾ അടക്കം നിരവധി മധ്യപ്രവർത്തകരാണ് കലോത്സവ വേദികളിലായി മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കാനും പുതുമ നിറഞ്ഞ സ്റ്റോറുകളും ചിത്രങ്ങളും വീഡിയോകളും പകർത്താൻ കൂട്ടായി പ്രവർത്തിച്ചത്. തികച്ചും മനോഹരമായി വേഗത്തിൽ കലോത്സവ വിരുന്ന് വ്യത്യസ്ത മാധ്യമങ്ങളിലൂടെ ലോകത്തിന്റെ പലഭാഗങ്ങകളിലേക്ക് എത്തിച്ചത് തീർച്ചയായും ഇത്തവണത്തെ […]

Kerala

ജനപിന്തുണ കണ്ട് ഞെട്ടി; കോഴിക്കോടൻ കലോത്സവത്തെകുറിച്ച് കൊല്ലത്ത് നിന്നെത്തിയ അറബി ടീച്ചർ

  • 7th January 2023
  • 0 Comments

കോഴിക്കോട് അത്യധിക പ്രൗഢിയോടെ അരങ്ങേറുന്ന അറുപത്തൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ ആസ്വാദിക്കുന്ന കൗതുകത്തിലാണ് അവസാന ദിവസവും കൊല്ലത്ത് നിന്നെത്തിയ ജൂനിയർ അറബി ടീച്ചർ ഡോ. ഹാഷ്‌മി എ. കലാമാമാങ്കത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇവിടുത്തെ ജനപിന്തുണ കണ്ട് ഞെട്ടി എന്നായിരുന്നു ജനശബ്ദത്തോടുള്ള ഹഷ്മി ടീച്ചറുടെ ആദ്യ പ്രതികരണം. തെക്കൻ കേരളത്തിൽ പൊതുവെ ഇത്തരത്തിലുള്ള ഒരു ആവേശവും ആരവവും പിന്തുണയും ജനങ്ങളുടെ ഭാഗത്തു നിന്ന് കണ്ടിട്ടില്ല എന്നും ടീച്ചർ അറബിയിൽ പിഎച്ച് ഡി നേടിയ ഡോ. ഹാഷ്‌മി […]

Kerala

മനുഷ്യരിൽ മാത്രമല്ല, പ്രകൃതിക്കിടയിലും പ്രണയമുണ്ട്; ഹിന്ദി കവിത രചനയിൽ എ ഗ്രേഡ് സ്വന്തമാക്കി ജ്യോത്സ്ന

  • 7th January 2023
  • 0 Comments

കോഴിക്കോട്: അറുപത്തൊന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ ഹിന്ദി കവിത രചനയിൽ എ ഗ്രേഡ് സ്വന്തമാക്കി കോക്കല്ലൂർ ജെ എസ് എസ് വിദ്യാർത്ഥി ജ്യോത്സ്ന ടി ജെ. ചെറുപ്പം തൊട്ടേ മലയാള കവിതകളും കഥകളും എഴുതി ധാരാളം സമ്മാനങ്ങൾ നേടിയ ജ്യോത്സ്ന ആദ്യമായിട്ടാണ് ഹിന്ദി കവിത രചനയ്ക്ക് പങ്കെടുക്കുന്നത്. എന്നിട്ടും മുന്നിലുണ്ടായിരുന്ന എല്ലാ പടവുകളും കേറി സംസ്ഥാന കലോത്സവത്തിൽ എത്തി എ ഗ്രേഡ് നേടിയ സന്തോഷത്തിലാണ് ഈ കൊച്ചു മിടുക്കി. കവിത രചനയുടെ വിഷയം പ്രണയം ആയിരുന്നു. മനുഷ്യരുടെ […]

Kerala

നൃത്തത്തിനുള്ള ആടയാഭരണങ്ങൾ നൽകിയത് ടീച്ചർ; എ ഗ്രേഡ് കരസ്ഥമാക്കി ശിവാനി

  • 7th January 2023
  • 0 Comments

എ ഗ്രേഡ് പ്രഖ്യാപനം വന്നപ്പോൾ ശിവാനിയുടെ സന്തോഷം കൊണ്ട് കരയാതിരിക്കാനായില്ല.നിറകണ്ണുകളോടെ ചിരിച്ചു കൊണ്ട് അവൾ തന്റെ നൃത്താധ്യാപികയെ സ്മരിച്ചു. ഈ വിജയം ടീച്ചർക്കും കൂടിയുള്ളതാണ്. കാരണം ശിവാനിക്ക് നൃത്തത്തിനുള്ള ആടയാഭരണങ്ങളൊക്കെ ടീച്ചറാണ് വാങ്ങി നൽകിയത്. ഭരതനാട്യത്തിനുളള ഉടയാടക്കും ആഭരണത്തിനും നല്ല ചെലവ് വരും. ടാപ്പിങ്ങ് തൊഴിലാളിയായ.അച്ഛൻ ജയന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഈ ചെലവെല്ലാം. ശിവാനിയ്ക്കും ഇവിടെ വരെയുള്ള വഴി ഒട്ടും എളുപ്പമായിരുന്നില്ല. ഉപജില്ലാതലത്തിൽ അപ്പീൽ വഴിയാണ് ശിവാനി മത്സര രംഗത്തെത്തിയത്.ജില്ലാതലത്തിലും എ ഗ്രേഡ് നേടിയിരുന്നു. ആറ് വയസ് […]

Kerala

ഒപ്പനയ്ക്കിടെ കുപ്പിവളപൊട്ടി കൈമുറിഞ്ഞു, നിൽക്കാതെ രക്തമൊലിച്ചിട്ടും ആമിന പിന്മാറിയില്ല; സ്വന്തമാക്കിയത് എ ഗ്രേഡ്

  • 7th January 2023
  • 0 Comments

സംസഥാന സ്കൂൾ കലോത്സവത്തിൽ കഴിഞ്ഞ ദിവസം നടന്ന ഹയർസെക്കൻഡറി വിഭാഗം ഒപ്പനമത്സരത്തിനിയടിൽ സ്വന്തം കൈയിലെ കുപ്പിവളപൊട്ടി വെള്ളക്കുപ്പായത്തിലാകെ രക്തം പടർന്നെങ്കിലും തോറ്റുകൊടുക്കില്ലെന്ന വാശിയിലായിരുന്നു വയനാട് പനമരം ജി.എച്ച്.എസ്.എസിലെ ആമിന നിബ. ഒപ്പനയുടെ തുടക്കത്തിൽത്തന്നെ കുപ്പിവളപൊട്ടി ആമിനയുടെ കൈയിൽനിന്ന് രക്തം വാർന്നു. എന്നാൽ അവളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ എ ഗ്രേഡോടെയാണ് പനമരം ജി.എച്ച്.എസ്.എസിലെ ആമിനയും കൂട്ടുകാരും വയനാട്ടിലേക്ക് ചുരംകയറുന്നത്. മത്സരത്തിനിടയിൽ രക്തത്തുള്ളികൾ സഹമത്സരാർഥികളുടെ വസ്ത്രത്തിലേക്കും തെറിച്ചു.മത്സരത്തിന്റെ അവസാനമായപ്പോഴേക്കും ആമിനയുടെ വസ്ത്രത്തിലാകെ രക്തംപടർന്നു. ഇത് കണ്ട് സഹമത്സരാർഥികളും കാഴ്ചക്കാരും ഞെട്ടിയെങ്കിലും […]

Kerala Local News

സംസ്ഥാന സ്‌കൂള്‍ കലോത്സവം;വാശിയേറിയ പോരാട്ടം,കോഴിക്കോട് ഒരു പോയിന്റിന് മുന്നില്‍

  • 6th January 2023
  • 0 Comments

61-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആതിഥേയരായ കോഴിക്കോട് മുന്നില്‍. കണ്ണൂരിനെക്കാള്‍ ഒരു പോയിന്റ് മാത്രമാണ് കോഴക്കോടിന്റെ ലീഡ്. കണ്ണൂര്‍ 739 , പാലക്കാട് 710, തൃശൂര്‍ 691, എറണാകുളം 682 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.ഏഴുവര്‍ഷത്തിനുശേഷമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട് എത്തുന്നത്. ജനുവരി മൂന്നുമുതല്‍ ഏഴുവരെ 24 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ 14,000-ത്തോളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. 239 ഇനങ്ങളിലാണ് മത്സരം.

Kerala

പുതമ നിറച്ച് വാർത്തകൾ ഒപ്പിയെടുക്കാൻ കലോത്സവ നഗരിയിൽ വിയർപ്പൊഴുക്കുന്ന മാധ്യമപ്പട

  • 6th January 2023
  • 0 Comments

അറുപത്തിഒന്നാമത് സംസഥാന സ്കൂൾ കലോത്സവം നാലാം ദിവസത്തിലേക്കെത്തുമ്പോഴും ജനങ്ങളുടെ ആവേശത്തിനും ആരവത്തിനും ഒട്ടും കുറവ് വന്നിട്ടില്ല. കുട്ടികളുടെ കലാപ്രകടനങ്ങൾ വേദികളിൽ നിറഞ്ഞാടുമ്പോൾ അത് ഒപ്പിയെടുക്കാനും വ്യത്യസ്തങ്ങളായ ആശയങ്ങളും സ്റ്റോറികളും കണ്ടുപിടിച്ച് അതിനെ കൗതുകമുണർത്തുന്ന വാർത്തകളാക്കി മാറ്റുന്ന മാധ്യമപ്പട കലോത്സവ നഗരിയിലെ മറ്റൊരു സുപ്രധാന കാഴ്ചയാണ്. റേഡിയോ, പ്രിന്റ്, ടെലിവിഷൻ, ഓൺലൈൻ മാധ്യമങ്ങളടക്കം നിരവധി മാധ്യമപ്രവർത്തകരാണ് കലോത്സവനഗരിയിലെ വിവരങ്ങൾ ചടുലതയോടെ ലോകത്തെ കാണിക്കാനായി വിവിധ വേദികളിലായി അണിനിരന്നിരിക്കുന്നത്‌. എത്രയും വേഗത്തിൽ കൃത്യതയും പുതുമയും നിറച്ചുള്ള തത്സമയ സംപ്രേക്ഷണങ്ങളുടെയും മത്സരാർത്ഥികളുടെ […]

error: Protected Content !!