സഞ്ജിത് വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍; ആകെ പിടിയിലായവരുടെ എണ്ണം ആറായി
പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത് വധക്കേസില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശി പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള മൂന്ന് പേരുള്‍പ്പെടെ ആകെ പിടിയിലായ പ്രതികളുടെ എണ്ണം ആറായി.കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുല്‍സലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാര്‍, കൊല്ലങ്കോട് സ്വദേശി ഷാജഹാന്‍, ആയുധങ്ങൾ തയ്യാറാക്കി നൽകിയ നസീർ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. നസീറിനെ കഴിഞ്ഞ വെള്ളിഴായിച്ചയാണ് പിടി കൂടിയത്. കൊലപാതകം നടന്ന് ആഴ്ചകള്‍ […]