ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് 5ജി സേവനങ്ങള്‍, 5ജി സ്പെക്ട്രം ലേലം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി
പുതിയ തലമുറ നെറ്റ്വര്‍ക്കായ 5ജിയിലേക്ക് ഇന്ത്യ സുപ്രധാനമായ ഒരു ചുവട് കൂടി വച്ചിരിക്കുന്നു. 5ജി സ്‌പെക്ട്രം ലേലത്തിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചു. ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിച്ചേക്കും. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും വൈകാതെ ലേലം നടക്കുമെന്ന സൂചനകളാണ് ഇത് നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് 5ജി ലേലത്തിനുള്ള സ്‌പെക്ട്രം വിലനിര്‍ണ്ണയത്തിന് അംഗീകാരം നല്‍കിയത്. 72097.85 മെഗാഹെര്‍ട്സ് സ്പെക്ട്രം ആണ് ലേലം […]
