പഴമയുടെ രുചിക്ക് അവസാനം;കൊല്ലത്ത് 58 വർഷമായി പ്രവർത്തിച്ചു വരുന്ന ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തനം അവസാനിപ്പിക്കുന്നു
കൊല്ലം നഗരത്തിൽ അൻപത്തിയെട്ട് വർഷമായി പ്രവർത്തിച്ചു വരികയായിരുന്ന ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തനം അവസാനിപ്പിക്കുന്നു.നേരത്തെ, ജൂൺ പതിനഞ്ചിന് അവസാനിപ്പിക്കാൻ തീരുമാനം എടുത്തെങ്കിലും ഇവിടെ വർഷങ്ങളായി ജോലി ചെയ്തുവരുന്ന ജീവനക്കാരന്റെ വിരമിക്കൽ ചടങ്ങുകൂടി കഴിഞ്ഞിട്ട് അത് അവസാനിപ്പിക്കാം എന്ന തീരുമാനത്തിൽ എത്തിച്ചേരുകയായിരുന്നു. അതോടെ ജൂൺ 30 വരെ പ്രവൃത്തി ദിവസം നീട്ടി. ജീവനക്കാർക്കും ഇവിടെ സ്ഥിരമായി എത്തുന്നവർക്കും ഈ വാർത്ത ഏറെ വിഷമം നിറഞ്ഞതാണ്. ഇവിടെ സ്ഥിരമായി ഒരുമിച്ചിരിക്കാൻ ഉദ്യോഗസ്ഥർ, വിരമിച്ചവർ, ബ്രോക്കർമാർ, ഡോക്ടർമാർ, എഴുത്തുകാർ തുടങ്ങി നിരവധിപേർ […]
