ക്ഷേത്രോത്സവത്തിനിടെ അപകടം ; ചെന്നൈയിൽ ക്ഷേത്ര കുളത്തിൽ വീണ് അഞ്ച് യുവാക്കൾ മുങ്ങിമരിച്ചു
ക്ഷേത്രോത്സവത്തിനിടെ തെക്കൻ ചെന്നൈയിലെ പ്രാന്തപ്രദേശമായ കീൽക്കത്തലൈക്ക് സമീപം മൂവരസംപേട്ടയിലെ ക്ഷേത്രക്കുളത്തിൽ അഞ്ച് യുവാക്കൾ മുങ്ങിമരിച്ചു. ധർമ്മലിംഗേശ്വരർ ക്ഷേത്രത്തിലെ ‘തീർത്ഥവാരി’ മഹോത്സവത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ദുരന്തം. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ അഞ്ചു യുവാക്കളാണ് മുങ്ങി മരിച്ചത്. 18നും 23നും ഇടയിൽ പ്രായമുള്ള ന്റെ ഭാഗമായി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഇവർ മുങ്ങിമരിക്കുകയായിരുന്നു. മടിപ്പാക്കം സ്വദേശി രാഘവൻ, കീഴ്കത്തളൈ സ്വദേശി യോഗേശ്വരൻ, നങ്കനല്ലൂർ സ്വദേശികളായ വനേഷ്, രാഘവൻ, ആർ സൂര്യ എന്നിവരാണ് മരിച്ചത്പോലീസ് അറിയിച്ചു.
