Kerala News

വിതുരയിൽ കള്ള നോട്ട് വേട്ട; പിടികൂടിയത് 500ന്റെ നോട്ടുകൾ

  • 18th March 2022
  • 0 Comments

തിരുവനന്തപുരം വിതുരയിൽ അൻപതിനായിരത്തോളം രൂപയുടെ വൻ കള്ളനോട്ട് ശേഖരം പിടികൂടി. 500ന്റെ നോട്ടുകളാണ് പിടിച്ചെടുത്തത്. പ്രതികൾക്ക് തമിഴ്നാട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 8.30 തോടെ വിതുര ബിവറേജ് ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങാൻ എത്തിയ പൊൻമുടി സ്വദേശി നൽകിയ നോട്ടിനെക്കുറിച്ചു ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും പരിശോധന നടത്തുകയുമായിരുന്നു. പൊന്മുടി സ്വദേശികളായ രണ്ടു പേരടക്കം 4 പേരെ വിതുര പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്ക് തമിഴ്നാട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലേക്കടക്കം […]

Kerala News

തിരുവനന്തപുരം വിഴിഞ്ഞത്ത് ലഹരി പാർട്ടി; എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു; നാല് പേർ അറസ്റ്റിൽ

  • 5th December 2021
  • 0 Comments

തിരുവനന്തപുരം വിഴിഞ്ഞത്ത് കരിക്കാത്തുള്ള റിസോർട്ടിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ ലഹരി പാർട്ടി നടന്നതായി കണ്ടെത്തി. ഇന്നലെ രാത്രി തുടങ്ങിയ പാർട്ടി ഇന്നു ഉച്ചവരെ നീണ്ടുനിന്നു. റെയിഡിൽ എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു.സംഭവത്തിൽ 4 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ‘നിർവാണ’ എന്ന സംഘമാണ് പാർട്ടി സംഘടിപ്പിച്ചിരിക്കുന്നത്. ലഹരി പാർട്ടി നടന്നുവെന്ന സംശയത്തിലാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. കസ്റ്റഡിയിലെടുത്തവരെ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചോദ്യം ചെയ്ത് വരികയാണ്.

error: Protected Content !!