Kerala kerala

താമരശ്ശേരി ബാറില്‍ സംഘര്‍ഷം; 4 പേര്‍ അറസ്റ്റില്‍

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കൈതപ്പൊയില്‍ പുതിയപുരയില്‍ മുഹമ്മദ് ഷാമില്‍(20), പുതുപ്പാടി ചെറുപറമ്പില്‍ മുഹമ്മദ് അബ്ദുള്ള(21), മയിലള്ളാംപാറ വെള്ളിലാട്ട് വിപി അര്‍ജുന്‍(21), അടിവാരം കണലാട്ടുപറമ്പില്‍ കെ.ആര്‍ വൈഷ്ണവ്(20) എന്നിവരാണ് പിടിയിലായത്. ബാറിലെ വഴക്കിനിടെ പ്രതികള്‍ ബിയര്‍ കുപ്പികൊണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നു, കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. യുവാക്കള്‍ തമ്മില്‍ ബാറിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് കൈയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. ബിയര്‍ കുപ്പി ഉപയോഗിച്ചാണ് […]

National

30കാരിയെ നഗ്‌നയാക്കി തെരുവിലൂടെ നടത്തിച്ചു; ക്രൂരമായി മര്‍ദിച്ചു; നാല് സ്ത്രീകള്‍ പിടിയില്‍

  • 28th March 2024
  • 0 Comments

ഇന്‍ഡോര്‍: മധ്യപ്രദേശ് ഇന്‍ഡോര്‍ ജില്ലയിലെ ഗ്രാമത്തില്‍ 30കാരിയെ വസ്ത്രമുരിഞ്ഞ ശേഷം തെരുവിലൂടെ നടത്തിച്ചു. യുവതിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. സംഭവത്തില്‍ നാല് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോളി ആഘോഷത്തിനിടെ ഉണ്ടായ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഗൗതംപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബച്ചോറ ഗ്രാമത്തില്‍ വെച്ച് തിങ്കളാഴ്ച നാല് സ്ത്രീകള്‍ യുവതിയെ വീട്ടില്‍ നിന്ന് വലിച്ചിറക്കി മര്‍ദിക്കുകയും പൊതുസ്ഥലത്ത് നഗ്‌നയാക്കി അപമാനിക്കുകയും ചെയ്തുവെന്ന് പൊലീസ് സൂപ്രണ്ട് (റൂറല്‍) സുനില്‍ മേത്ത പറഞ്ഞു.

error: Protected Content !!