Kerala News

താനൂർ ബോട്ടപകടം; ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി

താനൂർ ബോട്ടപകടത്തിൽ അറസ്റ്റിലായ ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയാതായി മലപ്പുറം എസ് പി സുജിത് ദാസ് അറിയിച്ചു. 302 വകുപ്പ് പ്രകാരമാണ് നാസറിനെതിരെ കേസെടുത്തിരിക്കുന്നതെന്നും എസ് പി അറിയിച്ചു. ബോട്ടിൽ രണ്ടോ അതിലധികമോ ജീവനക്കാരുണ്ടാകാമെന്നും സ്രാങ്ക് ദിനേശ് ഒളിവിലാണെന്നും നാസറിനെ കൂടുതൽ ചോദ്യം ചെയ്താൽ വിവരം ലഭിക്കുമെന്നും സുജിത് ദാസ് അറിയിച്ചു. പ്രതി ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും കോടതിയിൽ ഹാജരാക്കിയതിന് ശേഷം കൂടുതൽ ചോദ്യം ചെയ്യലിനായ് കസ്റ്റഡിയിൽ വാങ്ങുമെന്നും സുജിത് ദാസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

error: Protected Content !!