നവജാത ശിശുക്കള്‍ക്ക് സ്വര്‍ണ മോതിരം;വിജയ്‌യുടെ സിനിമാ ജീവിതത്തിന് 30 വയസ്,ആഘോഷിച്ച് ആരാധകർ
ബാലതാരമായി സിനിമയിലെത്തിയ ഇളയ ദളപതി വിജയ്‌യുടെ സിനിമാ ജീവിതത്തിന് 30 വയസ്.ഈയവസരത്തിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകർ പലവിധ ആഘോഷങ്ങൾ നടത്തിവരികയാണ്. വിജയ് ആരാധകരുടെ ചാരിറ്റി സംഘടനയായ വിജയ് മക്കൾ ഇയക്കം വളരെ വ്യത്യസ്തമായിട്ടാണ് ആഘോഷിക്കുന്നത്.വിജയ് സിനിമയിൽ 30 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 30 നവജാത ശിശുക്കൾക്ക് സംഘടന സ്വർണമോതിരങ്ങളും വസ്ത്രങ്ങളും സമ്മാനിച്ചു. അഡയാർ സർക്കാർ മറ്റേണിറ്റി ആശുപത്രിയിലായിരുന്നു ഇത് നടന്നത്. സമാനരീതിയിൽ നേരത്തേ ക്രോംപേട്ട് സർക്കാർ ആശുപത്രിയിൽ 20 നവജാത ശിശുക്കൾക്ക് വിജയ് ആരാധകർ ചേർന്ന് […]
