അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്പ് 3 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു; 15 വയസുക്കാരൻ കസ്റ്റഡിയിൽ
അമേരിക്കയിലെ മിഷിഗണിലെ ഓസ്‌ഫോഡ് ഹൈ സ്കൂളിൽ വെടിവെപ്പ്. മൂന്ന് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. അധ്യാപകൻ ഉൾപ്പടെ എട്ട് പേർക്ക് പരുക്കേറ്റു. വെടിയുതിർത്ത 15 വയസുകാരനായ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു . യാതൊരു പ്രകോപനമൊന്നുമില്ലാതെയുള്ള ആക്രമണമായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രതിയിൽ നിന്നും ആക്രമണത്തിന് ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെത്തി. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇന്നലെ അമേരിക്കയിലെ അലബാമയിൽ മലയാളി പെൺകുട്ടി വെടിയേറ്റു മരിച്ചിരുന്നു. മാവേലിക്കര നിരണം സ്വദേശി മറിയം സൂസൻ മാത്യു […]