Kerala kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണം; മൂന്ന് ഹരിയാന സ്വദേശികള്‍ പിടിയില്‍; മോഷ്ടിച്ചത് ശ്രീകോവിലിലെ നിവേദ്യ ഉരുളി

  • 20th October 2024
  • 0 Comments

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണം. ശ്രീകോവിലിലെ നിവേദ്യ ഉരുളിയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. സംഭവത്തില്‍ ഹരിയാന സ്വദേശികളായ മൂന്ന് പേര്‍ പിടിയിലായി. ഗണേഷ് ത്സാ എന്ന പുരുഷനും രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. മൂവരെയും ഫോര്‍ട്ട് പൊലീസ് ഹരിയാനയിലെത്തിയാണ് പിടികൂടിയത്. പ്രതികളെ ഉച്ചയ്ക്ക് മുമ്പ് തിരുവനന്തപുരത്ത് എത്തിക്കും.

Kerala kerala

പരലോകവും അവിടെ ജീവിക്കുന്നവരുമുണ്ടെന്ന് വിശ്വസിപ്പിച്ചു; വിചിത്രവഴികളിലേക്ക് നയിച്ചത് നവീന്‍

  • 3rd April 2024
  • 0 Comments

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ മലയാളി ദമ്പതികളും യുവതിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയേയും സുഹൃത്തായ അധ്യാപികയേയും വിചിത്രവഴികളിലേക്ക് നയിച്ചത് ഭര്‍ത്താവ് നവീന്‍ ആണ് എന്നാണ് സൂചന. പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് നവീന്‍ ഇരുവരെയും വിശ്വസിപ്പിച്ചിരുന്നു. മരണശേഷം അവിടേക്കു പോകാമെന്നു പറഞ്ഞ് നവീന്‍ ഇരുവരെയും പ്രലോഭിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇവര്‍ മൂന്നുപേരും ഏറെ നാളുകളായി പ്രത്യേക മാനസികാവസ്ഥയില്‍ ആയിരുന്നെന്നും മരണാനന്തര ജീവിതത്തെ കുറിച്ചായിരുന്നു ചിന്തയെന്നുമാണ് പൊലീസ് പറയുന്നത്. ആര്യയ്ക്ക് നവീന്‍ മൃതദേഹത്തിന്റെയും […]

Kerala

മാഹിയില്‍ നിന്നും 72 ലിറ്റര്‍ വിദേശമദ്യം കടത്തി വില്‍പ്പന; സ്ത്രീയടക്കം രണ്ടു പേര്‍ അറസ്റ്റില്‍

  • 1st February 2024
  • 0 Comments

മാഹിയില്‍ നിന്നും കാറില്‍ കടത്തികൊണ്ടുവരികയായിരുന്ന 72 ലിറ്റര്‍ വിദേശമദ്യം എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ പിടികൂടി. സ്ത്രീയടക്കം രണ്ടു പേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശികളായ മാലാപറമ്പ് പാറപ്പുറത്ത് വീട്ടില്‍ ഡാനിയല്‍ (40), കുറ്റിച്ചിറ സ്വദേശിനി വലിയകത്ത് വീട്ടില്‍ സാഹിന (45) എന്നിവരെയാണ് എക്സൈസ് ഇരിങ്ങാലക്കുട റേഞ്ച് എസ്.ഐ. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കാറിന്റെ ഡിക്കില്‍ എട്ട് ബോക്സുകളിലായിട്ടായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. മദ്യം കടത്താനുപയോഗിച്ചിരുന്ന കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ കൊടകര പാലത്തിന് സമീപത്തുനിന്നുമാണ് […]

Kerala

വീടിന് ഏഴു വളര്‍ത്തുനായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം; പ്രതികളെ പിടികൂടി

  • 29th December 2023
  • 0 Comments

തിരുവനന്തപുരം: വര്‍ക്കല കവലൂരില്‍ വളര്‍ത്തുനായ്ക്കളെ കാവലാക്കി വീണ്ടും ലഹരിക്കച്ചവടം. മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. കവലയൂര്‍ സ്വദേശി നീലന്‍ എന്ന് വിളിക്കുന്ന ഷൈന്‍, ആറ്റിങ്ങല്‍ സ്വദേശി രാഹുല്‍, നഗരൂര്‍ സ്വദേശി ബിജോയ് എന്നിവരാണ് പൊലീസ് പിടിയിലായത്. സ്ഥലത്ത് നിന്നും വന്‍ മയക്കുമരുന്ന് ശേഖരവും പിടിച്ചെടുത്തു. ലഹരി കച്ചവടം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് സംഘം എത്തിയപ്പോള്‍ ഏഴ് നായ്ക്കള്‍ എടുത്തുചാടുകയായിരുന്നു. തന്ത്രപൂര്‍വ്വം നായ്ക്കളെ മുറിക്കുള്ളിലാക്കി പൂട്ടിയശേഷമാണ് പ്രതികളെ പിടികൂടിയത്. പൊതികളാക്കി ലഹരി വില്‍ക്കാനുള്ള ഉപകരണങ്ങളും ത്രാസും പിടികൂടി.

Kerala Local

കോടഞ്ചേരിയില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി; 17കാരന്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

  • 12th December 2023
  • 0 Comments

കോഴിക്കോട്: കോടഞ്ചേരി മണ്ണഞ്ചിറയില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളിയ സംഭവത്തില്‍ മുഖ്യപ്രതി അഭിജിത്തിന്റെയും മറ്റ് മൂന്ന് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തി. തിരുവമ്പാടി സ്വദേശി അഫ്സല്‍, മുക്കം സ്വദേശി റാഫി എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്‍. മൂന്നാമത്തെയാള്‍ തിരുവമ്പാടി സ്വദേശിയായ 17-കാരനും ആണ് പിടിയിലായത്. നൂറാംതോട് സ്വദേശി നിതിനെ ഇന്നലെ വൈകിട്ടാണ് മണ്ണഞ്ചിറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. കണ്ണോത്ത് സ്വദേശിയായ അഭിജിത്തിന്റെ ഭാര്യയുമായി നിതിനുണ്ടായ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ […]

Kerala

വിവാഹം നടത്തിത്തരാമെന്ന് മോഹിപ്പിച്ചു; മലയാളി വയോധികനെ ബ്ലാക് മെയില്‍ ചെയ്തു; 3 പേര്‍ പിടിയില്‍

  • 11th December 2023
  • 0 Comments

മടിക്കേരി: വീട്ടുകാരറിയാതെ വിവാഹം നടത്തിത്തരാമെന്ന് മോഹിപ്പിച്ച് മലയാളി വയോധികനെ ബ്ലാക് മെയില്‍ ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ മൂന്നു കര്‍ണാടക സ്വദേശികളെ കുടക് പൊലീസ് പിടികൂടി. ബണ്ട്വാള്‍ സ്വദേശി അബ്ദുള്‍ ബഷീര്‍ (29), കഡബ സ്വദേശി സാദിഖ് (30), ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ജില്ലക്കാരനായ വിമുക്ത ഭടന്‍ ജോണ്‍ മാത്യു (64) ആണ് തട്ടിപ്പിനിരയായത്. അവിവാഹിതനായ ജോണ്‍ മാത്യുവിന്റെ ഡ്രൈവറായി ഫൈസല്‍ സേവനമനുഷ്ഠിച്ചിരുന്നു. കുടകില്‍ തന്റെ പരിചയത്തിലുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് […]

Kerala

ജിമ്മില്‍ അതിക്രമിച്ചു കയറി; ട്രെയിനറെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി; അച്ഛനും മക്കളും പിടിയില്‍

  • 4th December 2023
  • 0 Comments

കോട്ടയം: പള്ളിക്കത്തോട്ടില്‍ ജിമ്മില്‍ അതിക്രമിച്ചു കയറി ട്രെയിനറെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. കോട്ടയം ആനിക്കാട് സ്വദേശി വി.കെ സന്തോഷ്, മക്കളായ വി.എസ് സഞ്ജയ്, വി.എസ് സച്ചിന്‍ എന്നിവരാണ് അറസ്റ്റിലായത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണമെന്ന് പൊലീസ് കണ്ടെത്തി.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. പള്ളിക്കത്തോട് ബസ് സ്റ്റാന്‍ഡിന് അടുത്തുളള ജിമ്മിലായിരുന്നു അച്ഛന്റെയും മക്കളുടെയും അതിക്രമം. ജിമ്മിലേക്ക് അതിക്രമിച്ചു കയറിയ മൂവര്‍ സംഘം ട്രെയിനറെ ആദ്യം അസഭ്യം പറഞ്ഞു. തുടര്‍ന്ന് തോക്കു […]

error: Protected Content !!