National

22 ന് ബാങ്ക് ജീവനക്കാരുടെ ദേശവ്യാപക പണിമുടക്ക്

ബാങ്ക് ജീവനക്കാര്‍ 22 ന് ദേശവ്യാപകമായി പണിമുടക്കും. പൊതുമേഖലാ ബാങ്കുകളുടെ ലയനം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പണിമുടക്ക് നടത്തുന്നത്. കേരളത്തില്‍ 21-ന് പ്രകടനങ്ങള്‍ നടക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ എ.കെ.ബി.ഇ.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ഡി. ജോസണ്‍, പി. ജയപ്രകാശ്, കെ.എസ്. രവീന്ദ്രന്‍, എസ്. ഗോകുല്‍ ദാസ് എന്നിവര്‍ പങ്കെടുത്തു.

error: Protected Content !!