kerala Kerala

വര്‍ക്കലയില്‍ മയക്കുമരുന്ന് വേട്ട; ബ്രൗണ്‍ ഷുഗറുമായി രണ്ട് അസം സ്വദേശികള്‍ പിടിയില്‍

  • 19th June 2024
  • 0 Comments

തിരുവനന്തപുരം: വര്‍ക്കലയില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട. 9.76ഗ്രാം ബ്രൗണ്‍ഷുഗറുമായി രണ്ട് അസം സ്വദേശികള്‍ പിടിയിലായി. മുഹമ്മദ് കിതാബ് അലി, ജഹാംജിര്‍ ആലം എന്നിവരാണ് വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് പിടിയിലായത്. തിരുവനന്തപുരം എക്‌സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് മയക്കുമരുന്നുമായി വന്ന യുവാക്കളെ വര്‍ക്കല എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വര്‍ക്കല എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സജീവ് വിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ തിരുവനന്തപുരം സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ അജയകുമാര്‍, […]

kerala Kerala

ആലുവയില്‍ തട്ടിക്കൊണ്ടുപോയത് ആരെ? കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍

  • 18th March 2024
  • 0 Comments

കൊച്ചി: ആലുവയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. തട്ടിക്കൊണ്ടുപോകാന്‍ കാര്‍ വാടകക്ക് നല്‍കിയത് ഇവരാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ രാവിലെ ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോകുന്നത്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. തട്ടിക്കൊണ്ടുപോയതില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനം ഇന്നലെ തിരുവനന്തപുരത്തുവച്ച് പൊലീസ് കണ്ടെത്തിയിരുന്നു. ആരെയാണ് തട്ടിക്കൊണ്ടുപോയത് എന്നത് സംബന്ധിച്ചും പൊലീസിന് വ്യക്തതയില്ല. ഓട്ടോ ഡ്രൈവര്‍മാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

Kerala

മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസ്; രണ്ട് പ്രതികള്‍ പിടിയില്‍; കൊലപാതകം മോഷണത്തിനിടെ

  • 6th January 2024
  • 0 Comments

പത്തനംതിട്ട : മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ മുരുകന്‍, ബാലസുബ്രഹ്‌മണ്യന്‍ എന്നിവരെ തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും പത്തനംതിട്ടയില്‍ എത്തിച്ചു. കൊലപാതകം നടത്തിയ സംഘത്തില്‍ മൂന്ന് പേരാണുളളതെന്നാണ് വിവരം. മൂന്നാമത്തെയാള്‍ പത്തനംതിട്ട സ്വദേശി ഓട്ടോ ഡ്രൈവറാണെന്നാണ് സൂചന. മോഷണത്തിനിടെയാണ് വ്യാപാരിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് വ്യാപാരിയായ ജോര്‍ജ് ഉണ്ണുണ്ണിയെ പട്ടാപ്പകല്‍ സ്വന്തം കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട ജോര്‍ജ്ജിന്റെ കഴുത്തില്‍ കിടന്ന ഒന്‍പത് പവന്റെ മാലയും […]

National

രാമക്ഷേത്രം ബോംബുവെച്ച് തകര്‍ക്കുമെന്ന് ഭീഷണി; രണ്ട് പേര്‍ പിടിയില്‍

  • 4th January 2024
  • 0 Comments

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം ബോംബുവെച്ച് തകര്‍ക്കുമെന്ന് ഭീഷണി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. സമൂഹമാധ്യമത്തിലൂടെയായിരുന്നു ഭീഷണി.സംഭവത്തില്‍ ഗോണ്ട സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തഹര്‍ സിങ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. ലഖ്‌നൗവിലെ ഗോമതി നഗറില്‍ നിന്നാണ് യുപി സെപ്ഷല്‍ ടാസ്‌ക് ഫോഴ്സ് ഇവരെ പിടികൂടിയത്. അയോധ്യയില്‍ ജനുവരി 22 നാണ് പ്രതിഷ്ഠാ പരിപാടികള്‍ നടക്കുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രതിഷ്ഠാ ചടങ്ങിലെ […]

error: Protected Content !!